+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റവ. ഷൈജു പി. ജോണച്ചന് യാത്രയയപ്പു നൽകി

മസ്കിറ്റ് (ഡാളസ്): സെന്‍റ് പോൾസ് മാർത്തോമ്മ ചർച്ച് ഇടവക വികാരി റവ. ഷൈജു പി. ജോണ്‍ അച്ചനും കുടുംബത്തിനും ഇടവക ജനങ്ങൾ വികാരനിർഭരമായ യാത്രയയപ്പ് നൽകി. ഏപ്രിൽ 22 ന് മസ്കിറ്റ് ബാർണീസ് ബ്രിഡ്ജിലുള്ള സെ
റവ. ഷൈജു പി. ജോണച്ചന് യാത്രയയപ്പു നൽകി
മസ്കിറ്റ് (ഡാളസ്): സെന്‍റ് പോൾസ് മാർത്തോമ്മ ചർച്ച് ഇടവക വികാരി റവ. ഷൈജു പി. ജോണ്‍ അച്ചനും കുടുംബത്തിനും ഇടവക ജനങ്ങൾ വികാരനിർഭരമായ യാത്രയയപ്പ് നൽകി.
ഏപ്രിൽ 22 ന് മസ്കിറ്റ് ബാർണീസ് ബ്രിഡ്ജിലുള്ള സെന്‍റ് പോൾസ് ചർച്ചിൽ വിശുദ്ധ കുർബാനക്കുശേഷം നടന്ന യാത്രയയപ്പു സമ്മേളനത്തിൽ ഇടവക വൈസ് പ്രസിഡന്‍റ് ബാബു പി. സൈമണ്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്നു വർഷം ഇടവകയുടെ ആത്മീകവും ഭൗതീകവുമായ വളർച്ചയിൽ ഷൈജു അച്ചൻ വഹിച്ച പങ്ക് നിസ്തൂലമായിരുന്നുവെന്ന് അധ്യക്ഷ പ്രസംഗത്തിൽ വൈസ് പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. ഇടവകയിലെ അംഗീകൃത സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ നേർന്നു സംസാരിച്ചു.

ഇടവക ജനങ്ങൾ നൽകിയ എല്ലാ സഹകരണത്തിനും മറുപടി പ്രസംഗത്തിൽ അച്ചൻ പ്രത്യേകം നന്ദി പറഞ്ഞു. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും പ്രാർഥന അദ്ദേഹം അഭ്യർഥിച്ചു. ഷൈജു അച്ചൻ ഗ്രേയ്സി കൊച്ചമ്മ, ഐറിൻ, ഐവാൻ എന്നിവരുടെ സേവനങ്ങൾ ഇടവക ജനങ്ങൾ എന്നും സ്മരിക്കുമെന്ന് ഇടവകയുടെ ഉപഹാരം സമ്മാനിച്ചുകൊണ്ട് ട്രസ്റ്റി തോമസ് ജോർജ് (തന്പി) രാജു ചാക്കോ എന്നിവർ പറഞ്ഞു. ഇടവക സെക്രട്ടറി തോമസ് ഫിലിപ്പ് (സണ്ണി) നന്ദി പറഞ്ഞു. മലയാളം ലൊ ലീഡർ ഫിൽ മാത്യുവിന്‍റെ പ്രാർഥനക്കും ഉച്ചഭക്ഷണത്തോടെയും സമ്മേളനം സമാപിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ