+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ "മധു നിനക്കായൊരു വിഷു’ സംഘടിപ്പിച്ചു

കുവൈത്ത്: പ്രമുഖ സംഘടനയായ യുഎഫ്എം എഫ്ബി ഫ്രണ്ട്സ് "മധു നിനക്കായൊരു വിഷു’ എന്ന പേരിൽ ആറാമത് വാർഷികവും വിഷു ആഘോഷവും സംഘടിപ്പിച്ചു. കേരളത്തിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആക്രമണത്തിൽ മരണമടഞ്ഞതും
കുവൈത്തിൽ
കുവൈത്ത്: പ്രമുഖ സംഘടനയായ യുഎഫ്എം എഫ്ബി ഫ്രണ്ട്സ് "മധു നിനക്കായൊരു വിഷു’ എന്ന പേരിൽ ആറാമത് വാർഷികവും വിഷു ആഘോഷവും സംഘടിപ്പിച്ചു.

കേരളത്തിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആക്രമണത്തിൽ മരണമടഞ്ഞതും സോഷ്യൽ മീഡിയ മറന്നു തുടങ്ങിയതുമായ മധു എന്ന യുവാവിനെ ഓർക്കുന്നതിനൊപ്പം തന്നെ ഇന്ത്യയിൽ ബലാൽസംഗത്തിനിരയായ ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ കൊലപാതകങ്ങൾക്കെതിരെയുള്ള പ്രതിക്ഷേധം കൂടിയായിരുന്നു മധു നിനക്കായൊരു വിഷു എന്ന പരിപാടി.

അംഗങ്ങൾ വിശിഷ്ടാതിഥികൾക്കൊപ്പം മെഴുകുതിരി തെളിച്ച് സാമൂഹിക അനീതികൾക്കെതിരെ പ്രതിക്ഷേധിക്കണമെന്ന് പ്രതിജ്ഞ എടുത്തു.

ജോസ് ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുവൈത്തിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ലോക കേരള സഭാ മെംബറുമായ വർഗീസ് പുതുക്കുളങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. ചെസിൽ രാമപുരം, സാം പൈനമൂട്, മനോജ് മാവേലിക്കര, ലിസി കുരിയാക്കോസ്, റ്റോം ജേക്കബ്, എസ്.എസ്. സുനിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ദീപാ സൂസൻ മാത്യു സ്വാഗതവും കണ്ണൻ നായർ നന്ദിയും പറഞ്ഞു. മെംബർമാർ അവതരിപ്പിച്ച കലാപരിപാടികളും പ്രമുഖ എഴുത്തുകാരനായ ഡാർവിൻ പിറവം അവതരിപ്പിച്ച കവിതയും പരിപാടിയുടെ പ്രത്യേകതകളായിരുന്നു. അനൂപ് ബേബി ജോണ്‍, സുഭാഷ് മാറഞ്ചേരി, ടോം തോമസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ