+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് മംഗഫ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മംഗഫ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. മംഗഫ് കല സെന്‍ററിൽ നടന്ന പരിപാടി കല കുവൈറ്റ് പ്രസിഡന്‍റ് ആർ.നാഗനാഥൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട
കല കുവൈറ്റ് മംഗഫ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മംഗഫ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. മംഗഫ് കല സെന്‍ററിൽ നടന്ന പരിപാടി കല കുവൈറ്റ് പ്രസിഡന്‍റ് ആർ.നാഗനാഥൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, വൈസ് പ്രസിഡന്‍റ് പ്രസീത് കരുണാകരൻ, ഫഹാഹീൽ മേഖല സെക്രട്ടറി രവീന്ദ്രൻ പിള്ള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുവൈത്ത് നാഷണൽ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മംഗഫ് യൂണിറ്റംഗം അർജുൻ മഖേഷിന് ആർ.നാഗനാഥൻ, സജി തോമസ് മാത്യു എന്നിവർ ചേർന്നു മൊമെന്േ‍റാ നൽകി ആദരിച്ചു.

തുടർന്നു മംഗഫ് യൂണിറ്റംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ അരങ്ങേറി.മജീഷ്യനും മെന്‍റലിസ്റ്റുമായ സച്ചിൻ പാലേരിയുടെ ശെഃവേ ലെിലെ എന്ന പരിപാടിയും സംഗമത്തിൽ അവതരിപ്പിച്ചു. കല കുവൈറ്റ് കല വിഭാഗം സെക്രട്ടറി രഹീൽ കെ.മോഹൻദാസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശുഭ ഷൈൻ, അനിൽ കുക്കിരി, രജീഷ്, വനിതാവേദി ജനറൽ സെക്രട്ടറി ഷെറിൻ ഷാജു, മേഖലാ കമ്മിറ്റി അംഗങ്ങളായ സുധാകരൻ, ജയകുമാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. യൂണിറ്റ് കണ്‍വീനർ ബിനു സ്വാഗതവും യൂണിറ്റ് ജോയിന്‍റ് കണ്‍വീനർ സുമിത വിശ്വനാഥ് നന്ദിയും പറഞ്ഞു.

പി.ജി. ജ്യോതിഷ്, സുമിത, ഷൈൻ, സ്മിത ജ്യോതിഷ്, ശുഭ ഷൈൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ