+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിയാദ് ഇന്ത്യൻ ഇസ്്ലാഹി സെന്‍റർ യാത്രയയപ്പു നൽകി

റിയാദ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന റിയാദ് ഇന്ത്യൻ ഇസ്്ലാഹി സെന്‍റർ ഓർഗനൈസിംഗ് സെക്രട്ടറിയും സലഫി മദ്രസ പ്രിൻസിപ്പലുമായ എം.ഡി ഹുസൻ, മദ്രസ അധ്യാപികയും എംജിഎം സെക്രട്ടറിയുമായ വഹീദ ഹു
റിയാദ് ഇന്ത്യൻ ഇസ്്ലാഹി സെന്‍റർ യാത്രയയപ്പു നൽകി
റിയാദ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന റിയാദ് ഇന്ത്യൻ ഇസ്്ലാഹി സെന്‍റർ ഓർഗനൈസിംഗ് സെക്രട്ടറിയും സലഫി മദ്രസ പ്രിൻസിപ്പലുമായ എം.ഡി ഹുസൻ, മദ്രസ അധ്യാപികയും എംജിഎം സെക്രട്ടറിയുമായ വഹീദ ഹുസനും ഇസ്്ലാഹി സെന്‍റർ യാത്രയയപ്പു നൽകി.

ഇസ്്ലാഹി സെന്‍റർ പ്രസിഡന്‍റ് കെ.ഐ അബ്ദുൽ ജലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൈസൽ (പിടിഎ സെക്രട്ടറി), നൗഷാദ് മടവൂർ (സൗദി ഇന്ത്യൻ ഇസ്്ലാഹി സെന്‍റർ), എസ്.വി അർഷുൽ അഹ്മദ് (കഐംസിസി), ശംസുദ്ദീൻ പുനലൂർ (ഇസ്്ലാഹി സെന്‍റർ ശുമേസി), അബ്ദുനാസർ മണ്ണാർക്കാട് (ഇസ്്ലാഹി സെന്‍റർ റൗള), അബ്ദുൽജലീൽ (പിടിഎ), അബ്ദുസലാം ബുസ്താനി (നിച്ച് ഓഫ് ട്രൂത്ത്), അംജദ് അൻവാരി (സലഫി മദ്രസ), നജീബ് സ്വലാഹി (എംഎസ്എം), മൂസ തലപ്പാടി (കർണാടക സലഫി അസോസിയേഷൻ), അബ്ദുൽവഹാബ് (വോളന്‍റിയേഴ്സ് വിംഗ്), ഷനോജ്, അബൂബക്കർ എടത്തനാട്ടുകര, മുഹമ്മദ് കുട്ടി കടന്നമണ്ണ, ഫൈസൽ ബുഖാരി, ടി.കെ നാസർ, അഡ്വ: അബ്ദുൽജലീൽ, ശറഫുദ്ദീൻ പുളിക്കൽ സുൽഫിക്കർ തൃശൂർ, സിയാദ് കായംകുളം, സഅദ് ബിൻ മൻസൂർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

ബാസിൽ പുളിക്കൽ, അദീബ് അബ്ദുൽഅസീസ് എന്നിവർ ഗാനമാലപിച്ചു. അബ്ദുൽറഹ്്മാൻ മദീനി സന്ദേശം നൽകി. ഇസ് ലാഹി സെന്‍റർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി സെന്‍ററിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞു. എം.ഡി ഹുസൻ മറുപടി പ്രസംഗം നടത്തി. ബഷീർ സ്വലാഹി സ്വാഗതവും മൻസൂർ സിയാങ്കണ്ടം നന്ദിയും പറഞ്ഞു.അബ്ദുൽ അസീസ് കോട്ടക്കൽ, ഇഖ്ബാൽ വേങ്ങര, മർസൂഖ് ടി.പി, അബ്ദുൽറസാഖ് എടക്കര, ഫസൽ അറക്കൽ, സിബ്ഗത്തുള്ള, അഷ്റഫ് തിരുവന്തപുരം, കബീർ ആലുവ, മുഹമ്മദലി കരുവാരക്കുണ്ട് വാജിദ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ