+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മതബോധന സ്കൂൾ കലോത്സവം അവിസ്മരണീയമായി

ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് മതബോധന സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് വാർഷിക കലോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. സഭയിലെ വിശുദ്ധരുടെ ജീവിതത്തെ ആസ്പദമാക്കിയും ക്നാനായ മ
മതബോധന സ്കൂൾ കലോത്സവം അവിസ്മരണീയമായി
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് മതബോധന സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് വാർഷിക കലോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. സഭയിലെ വിശുദ്ധരുടെ ജീവിതത്തെ ആസ്പദമാക്കിയും ക്നാനായ മൂല്യങ്ങൾ ഉയർത്തിക്കൊണ്ടുള്ള കലാവിരുന്നൊരുക്കിയും മൂന്നര മണിക്കൂർ നീണ്ടുനിന്ന പരിപാടികളാണ് കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ചത്.

പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടിയാണു ഡാൻസുകളുടെയും സ്കിറ്റുകളുടെയും രൂപത്തിൽ ഓരോ വർഷവും സിസിഡി ഫെസ്റ്റിവൽ നടത്തപ്പെടുന്നത്. സ്കൂളിലെ അഞ്ഞൂറിലധികം കുട്ടികളും അധ്യാപകരും പരിപാടിയിൽ പങ്കുചേർന്നു.

ഈശ്വര പ്രാർഥനയോടെ ആരംഭിച്ച ഫെസ്റ്റിവൽ വികാരി ഫാ. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. എബ്രഹാം കളരിക്കൽ സ്വാഗതവും ഫാ. ബോബൻ വട്ടംപുറത്തു ആശംസാ പ്രസംഗവും നടത്തി. ഫാ. ജോസഫ് മേലേടം, സേക്രഡ് ഹാർട്ട് സ്കൂൾ ഡയറക്ടർ ടീന തോമസ് നെടുവാന്പുഴ, കെ.സി.എസ്. പ്രസിഡന്‍റ് ബിനു പൂത്തറയിൽ, ചർച്ച് എക്സിക്യൂട്ടീവ് മെംബേഴ്സ്, സിസ്റ്റേഴ്സ്, സ്കൂൾ സെക്രട്ടറി ബിനു ഇടകര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ ജ്യോതി ആലപ്പാട്ട് പ്രോഗ്രാമുകളെപ്പറ്റി വിശദീകരിച്ചു . സ്കൂൾ ഡയറക്ടർ സജി പൂതൃക്കയിൽ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു .അസിസ്റ്റന്‍റ് ഡയറക്ടർ മനീഷ് കൈമൂലയിൽ നന്ദി പറഞ്ഞു. ക്നാനായ വോയിസ് പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്തു. അനിൽ മറ്റത്തികുന്നേൽ, ടോണി കിഴക്കേക്കുറ്റ്, സജി കോച്ചേരിൽ എന്നിവർ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. ഡൊമിനിക് ചൊള്ളന്പേൽ ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തു. ഫെസ്റ്റിവലിന്‍റെ ഭാഗമായി സ്നേഹവിരുന്നും ഒരുക്കി.

റിപ്പോർട്ട്: സ്റ്റീഫൻ ചൊള്ളന്പേൽ