+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ മലയാളി അസോസിയേഷൻ ജനറൽബോഡിയോഗം മേയ് ആറിന്

ഷിക്കാഗോ: മലയാളി അസോസിയേഷന്‍റെ വിശേഷാൽ പൊതുയോഗം മേയ് ആറിന് (ഞായർ) വൈകുന്നേരം 5 മുതൽ മൗണ്ട് പ്രോസ്പെക്ടിലുള്ള സിഎംഎ ഹാളിൽ ചേരും.പ്രസിഡന്‍റ് രഞ്ജൻ ഏബ്രഹാമിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെ
ഷിക്കാഗോ മലയാളി അസോസിയേഷൻ ജനറൽബോഡിയോഗം മേയ് ആറിന്
ഷിക്കാഗോ: മലയാളി അസോസിയേഷന്‍റെ വിശേഷാൽ പൊതുയോഗം മേയ് ആറിന് (ഞായർ) വൈകുന്നേരം 5 മുതൽ മൗണ്ട് പ്രോസ്പെക്ടിലുള്ള സിഎംഎ ഹാളിൽ ചേരും.

പ്രസിഡന്‍റ് രഞ്ജൻ ഏബ്രഹാമിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി ജിമ്മി കണിയാലി റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ഫിലിപ്പ് പുത്തൻപുരയിൽ അനൗദ്യോഗിക കണക്ക് അവതരിപ്പിക്കുകയും ചെയ്യും.

ഓഗസ്റ്റ് 5 ന് മൗണ്ട് പ്രോസ്പെക്ടിലെ സിഎംഎ ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് നിയന്ത്രിക്കുവാൻ മൂന്നു മുൻ പ്രസിഡന്‍റുമാരടങ്ങുന്ന ഒരു ഇലക്ഷൻ കമ്മിറ്റിയെ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാന അജൻഡ.

ഇലക്ഷൻ കമ്മിറ്റിയിൽ പ്രവർത്തിക്കുവാൻ താൽപര്യമുള്ള മുൻ പ്രസിഡന്‍റുമാർ ആ വിവരം സെക്രട്ടറിയെ രേഖാമൂലം അറിയിക്കാവുന്നതാണ്. മെംബർഷിപ്പ് എടുത്ത് മൂന്നുമാസം കഴിഞ്ഞ ഏതൊരംഗത്തിനും ഈ പൊതുയോഗത്തിൽ പങ്കെടുക്കാവുന്നതാണ്.

സിഎംഎ ഹാളിൽ (834 E Rand Rd, Suite 13, Mount Prospect, IL-60056) നടത്തുന്ന ജനറൽബോഡി യോഗം വിജയിപ്പിക്കുവാൻ അംഗങ്ങളെല്ലാം സമയത്തുതന്നെ സിഎംഎ ഹാളിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. യോഗത്തിൽ ജോണ്‍സണ്‍ കണ്ണൂക്കാടൻ, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള 2018 ബ്രോഷർ എല്ലാ അംഗങ്ങൾക്കും അയച്ചിരുന്നു. ആർക്കെങ്കിലും അത് തപാൽമാർഗം ലഭിച്ചില്ലായെങ്കിൽ ആ വിവരം ഫോണ്‍ വഴിയോ (630 903 7680), ഇ-മെയിൽ വഴിയോ സെക്രട്ടറി ജിമ്മി കണിയാലി (Jimmykaniyaly@gmail.com) യെ അറിയിച്ചാൽ മെയിലിംഗ് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.