ലൂക്കൻ സീറോ മലബാർ സഭയിൽ ആദ്യകുർബാന സ്വീകരണം 28 ന്

10:54 PM Apr 23, 2018 | Deepika.com
ഡബ്ലിൻ: സീറോ മലബർ സഭ ലൂക്കൻ മാസ് സെന്‍ററിൽ നിന്നും ഏഴു കുട്ടികൾ ആദ്യകുർബാന സ്വീകരണം നടത്തുന്നു ഏപ്രിൽ 28 നു (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിലാണ് ചടങ്ങുകൾ.

തിരുക്കർമങ്ങൾക്ക് സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത് മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്‍റണി ചീരംവേലിൽ, ഫാ. ക്ലമന്‍റ് പാടത്തിപ്പറന്പിൽ എന്നിവർ നേതൃത്വം നൽകും.

പരിപാടിയുടെ വിജയത്തിലേക്കായി ലൂക്കൻ മാസ് സെന്‍റർ സെക്രട്ടറി, കൈകാര·ാർ, സണ്‍ഡേ സ്കൂൾ അധ്യാപകർ, മാതാപിതാക്കൾ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

റിപ്പോർട്ട്: മജു പേക്കൽ