+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആഘോഷമാക്കി ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ രണ്ടാം വാർഷികം

കുവൈത്ത് : ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ (അജപാക് )രണ്ടാം വാർഷികം അബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത മലയാള സിനിമാതാരം നെടുമുടി വേണു ആഘ
ആഘോഷമാക്കി ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ രണ്ടാം വാർഷികം
കുവൈത്ത് : ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ (അജപാക് )രണ്ടാം വാർഷികം അബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പ്രശസ്ത മലയാള സിനിമാതാരം നെടുമുടി വേണു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയുടെ സവിശേഷതകളും പ്രകൃതി ഭംഗിയും വിശദീകരിച്ച അദ്ദേഹം എല്ലാ മേഖലകളിലും പ്രഗത്ഭ·ാരെ സംഭാവന ചെയ്ത നാടാണ് ആലപ്പുഴയെന്നും ലോകത്തിന്‍റെ ഏത് ഭാഗത്തായിരുന്നാലും ജ·നാടിനോടുള്ള സ്നേഹവും വിധേയത്വവുമാണ് പ്രവാസികൾ ഇങ്ങനെയുള്ള അസോസിയേഷനിലൂടെ ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍റ് രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി ബാബു പനന്പള്ളി, കേണൽ ഇബ്രാഹിം അൽ അവാദി, ജയകൃഷ്ണൻ നായർ, ബിജു ജോർജ്ജ്, ഹസീബ് അബാസ്, ഗോപാൽ, അയൂബ് കച്ചേരി, മാത്യു ചെന്നിത്തല, സൂചിത്രാ സജി, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീറിന്‍റെ പ്രകാശനം ജലീബ് അൽ ഷുവൈക്ക് പോലീസ് മേധാവി കേണൽ ഇബ്രാഹിം അൽ അവാദിക്ക് നൽകി നെടുമുടി വേണു നിർവഹിച്ചു. നടൻ നെടുമുടി വേണുവിനെ രാജീവ് നടിവിലേമുറി പൊന്നാട അണിയിച്ചും സണ്ണി പത്തിച്ചിറ മൊമെന്േ‍റാ നൽികിയും ആദരിച്ചു. ലോക കേരള സഭയിലേക്ക് കേരള സർക്കാർ തെരഞ്ഞെടുത്ത അജപാക് അംഗങ്ങളായ സാം പൈനുമ്മൂടിന് മാത്യു ചെന്നിത്തലയും ശ്രിംലാൽ മുരളിക്ക് ബിനോയ് ചന്ദ്രനും അസോസിയേഷന്‍റെ ഉപഹാരം സമ്മാനിച്ചു. സ്റ്റെർലിംഗ് ഇന്‍റർനാഷണൽ കന്പനി ഡയറക്ടർ ജയകൃഷ്ണൻ നായർക്ക് തോമസ് പള്ളിക്കലും ബുബിയാൻ ഗ്യാസ് സിഇഒ ബിജു ജോർജിന് ഫിലിപ്പ് സിവി തോമസും അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ഹസീബ് അബാസിന് അഷ്റഫ് മണ്ണാംചേരിയും ടിവിഎസ്. കന്പനി മാർക്കറ്റിഗ് മാനേജർ ഗോപാലിന് അബ്ദുൽ റഹ്മാൻ പുഞ്ചിരിയും ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ അയൂബ് കച്ചേരിക്ക് സിറിൽ ജോണ്‍ ചന്പക്കുളവും ഹാസീബിന് അജി കുട്ടപ്പനും തുടർ പഠനത്തിനായി നാട്ടിലേക്ക് പോകുന്ന അജപാക് അംഗം ദീപിക ദിലിക്ക് സുഭാഷ് ചെറിയനാടും നാടൻ പാട്ടുകാരനും അജപാക് എക്സിക്യൂട്ടീവ് അംഗവുമായ ജി.എസ്. പിള്ളക്ക് സിബി പുരുഷോത്തമനും അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക് ജോണ്‍സൻ പാണ്ടനാടും മൊമെന്േ‍റാകൾ നൽകി. ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ സ്വാഗതവും ജനറൽ കണ്‍വീനർ നൈനാൻ ജോണ്‍ കൃതജ്ഞതയും പറഞ്ഞു.

ശ്വേത സജി അവതരിപ്പിച്ച രംഗപൂജയോട് ആരംഭിച്ച കലാപരിപാടികളിൽ പ്രശസ്ത പിന്നണി ഗായകരായ വിധു പ്രതാപ്, നയനാ നായർ, സലീൽ സലിം, എന്നിവരുടെ ഗാനമേളയും ജൂണിയർ ശിവമണി ജിനോ അവതരിപ്പിച്ച ബാൻഡും കോമഡി കലാകാര·ാരായ ബൈജു ജോസ്, സ്റ്റാൻലി കോട്ടയം എന്നിവർ അവതരിപ്പിച്ച സ്റ്റേജ് ഷോയും ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറി.

ഹരി പത്തിയൂർ, ബിജി പള്ളിക്കൽ, സക്കറിയ കുരുവിള, ശശി ചെല്ലപ്പൻ, അജി ഈപ്പൻ, കുര്യൻ തോമസ്, ജോമോൻ ജോണ്‍, ഫ്രാൻസിസ് ചെറുകോൽ, ബാബു തലവടി, രാജൻ കെ ജോണ്‍, അനിൽ വള്ളികുന്നം, മനോജ് പരിമണം, സാബു എം പീറ്റർ, സുമേഷ് കൃഷ്ണൻ, പൗർണമി സംഗീത്, അന്പിളി ദിലി, ജോളി രാജൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ