+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ മേളാർച്ചന 2018 അരങ്ങേറി

കുവൈത്ത്: വാദ്യകലാക്ഷേത്രം കുവൈറ്റ് മൂന്നാമത് അരങ്ങേറ്റം ന്ധമേളാർച്ചന 2018’ എന്ന പേരിൽ അരങ്ങേറി. ഏപ്രിൽ 20 ന് ഭാരതീയ വിദ്യ ഭവൻ ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ മഹേഷ് അയ്യർ ഉദ്ഘാടനം ചെയ്തു. ഗുരു ചേർത്തല
കുവൈത്തിൽ മേളാർച്ചന 2018 അരങ്ങേറി
കുവൈത്ത്: വാദ്യകലാക്ഷേത്രം കുവൈറ്റ് മൂന്നാമത് അരങ്ങേറ്റം ന്ധമേളാർച്ചന 2018’ എന്ന പേരിൽ അരങ്ങേറി. ഏപ്രിൽ 20 ന് ഭാരതീയ വിദ്യ ഭവൻ ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ മഹേഷ് അയ്യർ ഉദ്ഘാടനം ചെയ്തു. ഗുരു ചേർത്തല ശ്രീനാഥ് ആമുഖ പ്രസംഗവും അനിൽ ആറ്റുവ സ്വാഗതവും ആശംസിച്ചു. ചടങ്ങിൽ ഫാ. ജോണി ലോണിസ്, സിന്ധു രമേശ്, കൃഷ്ണൻ കെ. പിള്ള, അംബിക മോഹൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

8 മേള വിദ്യാർഥികളുടെ അരങ്ങേറ്റ ചടങ്ങിൽ കുവൈറ്റിലെ 25 ഇൽ പരം കലാകാരൻമാർ അണിനിരന്നു. തുടർന്നു പൊലിക നാടൻപാട്ടു കൂട്ടം അവതരിപ്പിച്ച നാടൻ പാട്ടും ദൃശ്യ വിസ്മയവും അരങ്ങേറി. ജയകുമാർ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ