+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിഎംസി മെഗാ ഫെസ്റ്റം: വാണിയന്പലം കുട്ടായ്മ സഹായധനം കൈമാറി

ജിദ്ദ: മലപ്പുറം വണ്ടൂർ വിഎംസി സ്കൂളിന്‍റെ നവീകരണത്തിനായി അടുത്ത ശനിയാഴ്ച നടത്തുന്ന മെഗാ ഫെസ്റ്റത്തിന്‍റെ വിജയത്തിനായി പ്രവാസികളും രംഗത്ത്. വാണിയന്പലം പ്രവാസി കൂട്ടായ്മയുടെയും പൂർവ വിദ്യാർഥികളുടെയും മെ
വിഎംസി മെഗാ ഫെസ്റ്റം: വാണിയന്പലം കുട്ടായ്മ സഹായധനം കൈമാറി
ജിദ്ദ: മലപ്പുറം വണ്ടൂർ വിഎംസി സ്കൂളിന്‍റെ നവീകരണത്തിനായി അടുത്ത ശനിയാഴ്ച നടത്തുന്ന മെഗാ ഫെസ്റ്റത്തിന്‍റെ വിജയത്തിനായി പ്രവാസികളും രംഗത്ത്. വാണിയന്പലം പ്രവാസി കൂട്ടായ്മയുടെയും പൂർവ വിദ്യാർഥികളുടെയും മെഗാ ഫെസ്റ്റത്തിനുള്ള സഹായധനം പാപ്പറ്റ സുൽഫിക്കറിൽ നിന്നും കെ.ടി.എ മുനീർ ഏറ്റുവാങ്ങി.

70 വർഷത്തെ പാരന്പര്യവുമായി അന്പതിനായിരത്തിലധികം വിദ്യാർഥികൾക്ക് അറിവിന്‍റെ വാതായങ്ങൾ തുറന്നു കൊടുത്ത വണ്ടൂർ വിഎംസി സ്കൂളിന്‍റെ വികസനത്തിന് വണ്ടൂരിലെയും പരിസര പ്രദേശത്തെയും ജിദ്ദയിലെ പ്രവാസികൾ വലിയ തോതിലുള്ള സഹകരണമാണ് നൽകിയത്. 32 ക്ലാസ് മുറികൾ ആധുനിക വത്കരിക്കുന്നതുൾപ്പടെയുള്ള വികസന കാര്യത്തിന് ഏകദേശം 10 ലക്ഷത്തോളം രൂപയാണ് ജിദ്ദയിൽ നിന്ന് സമാഹരിക്കാനായതെന്നും സ്കൂൾ വികസന കമ്മിറ്റി ഭാരവാഹികൂടിയായ മുനീർ പറഞ്ഞു.

സി.കെ സുൽഫി അധ്യക്ഷത വഹിച്ചു. കരീം കൊക്കർണി, അബ്ദുൽ കരീം എടപ്പറ്റ, സലിം വാണിയന്പലം, സജിൽ പാപ്പറ്റ, ഫൈസൽ എടപ്പറ്റ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ