+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർഗലയം 2018: ഫഹാഹീൽ ചാന്പ്യന്മാർ

അബാസിയ (കുവൈത്ത്): കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സിൽ അബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച നാഷണൽ സർഗലയം 2018 ൽ 173 പോയിന്‍റുമായി ഫഹാഹീൽ മേഖലാ ടീം ചാന്പ്യന്മാരായി. 140 പോയിന്‍റുമായി ഫർവ
സർഗലയം 2018: ഫഹാഹീൽ ചാന്പ്യന്മാർ
അബാസിയ (കുവൈത്ത്): കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സിൽ അബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച നാഷണൽ സർഗലയം 2018 ൽ 173 പോയിന്‍റുമായി ഫഹാഹീൽ മേഖലാ ടീം ചാന്പ്യന്മാരായി. 140 പോയിന്‍റുമായി ഫർവാനിയ ടീം രണ്ടാം സ്ഥാനവും 110 പോയിന്‍റുമായി അബാസിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജൂണിയർ, സീനിയർ, ജനറൽ, ഹിദായ എന്നീ നാല് വിഭാഗങ്ങളിലായി അന്പതിൽ പരം മത്സരയിനങ്ങൾ നാല് വേദികളിലായാണ് നടന്നത്. ഖിറാഅത്ത്, ഹിഫ്ള്, ബാങ്ക്, വഅള്, മലയാള ഗാനം, അറബി ഗാനം, പടപ്പാട്ട്, ഭക്തി ഗാനം, ക്വിസ്, പ്രബന്ധം, അനൗണ്‍സ്മെൻറ്, ചിത്ര രചന, അറബി മലയാളം ഇംഗ്ലീഷ് ഉറുദു പ്രസംഗങ്ങൾ, ട്രാൻസ് ലേഷൻ, പോസ്റ്റർ ഡിസൈനിംഗ്, ദഫ് പ്രദർശനം, ബുർദാലാപനം തുടങ്ങിയ കലാ വിഭാഗങ്ങളിലായിരുന്നു മത്സരം.

സഹദ് ഫർവാനിയ (ജൂണിയർ), മുഹമ്മദ് ബിൻ ഫാറൂഖ് മാവിലാടം ഫഹാഹീൽ (സീനിയർ), ഇസ്മായിൽ വള്ളിയോത്ത് അബ്ബാസിയ(ജനറൽ), അമീൻ മുസ്ലിയാർ ഫഹാഹീൽ(ഹിദായ) എന്നിവർ വ്യക്തിഗത ചാന്പ്യ·ാരായി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു.

ഇസ്ലാമിക് കൗണ്‍സിൽ നേതാക്കളായ ഷംസുദ്ദീൻ ഫൈസി, ഉസ്മാൻ ദാരിമി, അബ്ദുൽ ഗഫൂർ ഫൈസി, ഇസ്മായിൽ ഹുദവി, മുഹമ്മദലി ഫൈസി, മുസ്തഫ ദാരിമി, മുഹമ്മദലി പുതുപ്പറന്പ്, ഇല്യാസ് മൗലവി, ഇഖ്ബാൽ ഫൈസി, നാസർ കോഡൂർ, ആബിദ് ഫൈസി, കരീം ഫൈസി, ഹക്കീം മൗലവി, അബ്ദുറഹിമാൻ ഹാജി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദുല്ലത്തീഫ് എടയൂർ, ഇഖ്ബാൽ മാവിലാടം തുടങ്ങിയവരും സ്വാഗത സംഘം ഭാരവാഹികളായ ശിഹാബ് മാസ്റ്റർ, ഇസ്മായിൽ വെള്ളിയോത്ത്, ആദിൽ മംഗഫ്, അബ്ദു കുന്നുംപുറം, സലാം പെരുവള്ളൂർ, ഫൈസൽ ചാനെത്, ഫാസിൽ കരുവാരക്കുണ്ട്, അഷ്റഫ് ദാരിമി, മനാഫ് മൗലവി, ശറഫുദ്ധീൻ കുഴിപ്പുറം എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ