+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പെരുമ 2018' ന് ഉജ്ജ്വല സമാപനം

അബുദാബി: കണ്ണൂർ ജില്ലയിലെ കണ്ണപുരം നിവാസികളുടെ സംഗമം പെരുമ 2018 സംഘടിപ്പിച്ചു. അബുദാബി മുറൂർ സഫ്രാൻ പാർക്കിൽ നടന്ന സംഗമത്തിൽ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്
അബുദാബി: കണ്ണൂർ ജില്ലയിലെ കണ്ണപുരം നിവാസികളുടെ സംഗമം പെരുമ 2018 സംഘടിപ്പിച്ചു. അബുദാബി മുറൂർ സഫ്രാൻ പാർക്കിൽ നടന്ന സംഗമത്തിൽ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് മഹല്ലു നിവാസികൾ പങ്കെടുത്തു. മെഡിക്കൽ ക്യാന്പ്, കന്പവലി മത്സരം തുടങ്ങിയവ സംഗമത്തിന്‍റെ ഭാഗമായിരുന്നു.

അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ സുബൈർ മൊയ്തീൻ അധ്യക്ഷത വഹിച്ച യോഗം പി.കെ.പി അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. ആയിശ ഗോൾഡ് മാനേജിംഗ് ഡയറക്ടർ പി.കെ. അഷ്റഫ് ആശംസ നേർന്നു പ്രസംഗിച്ചു. പി.കെ. മുഹമ്മദ് അമീൻ, പി.കെ. അഷ്റഫ്, സയിദ് പി.കെ, കെ.ശരീഫ്, സിപി.മുഹമ്മദ്, കെ.ടി. ശബീർ, ശിഹാബ് സി.പി.അമീർ, ഷഫീഖ് തുടങ്ങിയവർ സംഗത്തിനു നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള