+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വരവര്‍ണ ചിറകുകളുമായി ചിത്രശലഭങ്ങള്‍ അമേരിക്കയില്‍

ലോസ് ആഞ്ചെലെസ്: ചിത്ര ശലഭങ്ങള്‍ എന്നപേരില്‍ ചിത്രയും ശരത്തും സംഘവും അവതരിപ്പുക്കുന്ന ഗാനമേളയുടെ ആദ്യ അവതരണം ഞായറാഴ്ച വൈകിട്ടു ലോസ് ആഞ്ചെലെസില്‍ തുടങ്ങുന്നു. മലയാളത്തിനുപുറമെ തമിഴ്,തെലുങ്ക് ,ഹിന്ദി ഗാന
സ്വരവര്‍ണ ചിറകുകളുമായി ചിത്രശലഭങ്ങള്‍ അമേരിക്കയില്‍
ലോസ് ആഞ്ചെലെസ്: ചിത്ര ശലഭങ്ങള്‍ എന്നപേരില്‍ ചിത്രയും ശരത്തും സംഘവും അവതരിപ്പുക്കുന്ന ഗാനമേളയുടെ ആദ്യ അവതരണം ഞായറാഴ്ച വൈകിട്ടു ലോസ് ആഞ്ചെലെസില്‍ തുടങ്ങുന്നു. മലയാളത്തിനുപുറമെ തമിഴ്,തെലുങ്ക് ,ഹിന്ദി ഗാനങ്ങളുമായാണ് ലൈവ് ഓര്‍ക്കസ്ട്രയുമായുള്ള ചിത്രശലഭങ്ങളുടെ യാത്ര.അമേരിക്കയിലെ പതിനാറോളം വേദികളില്‍ പരിപാടിയവതരിപ്പിക്കുന്ന സംഘത്തില്‍ യുവ ഗായകരായ നിഷാദ്, രൂപ രേവതി എന്നിവരും പതിനഞ്ചോളം ഉപകരണ സംഗീത വിദഗ്ദ്ധരുമുണ്ട്.

ലോസ് ആഞ്ചലസിലെ മലയാളി അസോസിയേഷനായ ഓമിന്റെ സാംസ്‌കാരിക നിലയത്തിന്റെ ധന ശേഖരണാര്‍ത്ഥം നടത്തുന്ന ആദ്യ അവതരണത്തിനുമുന്‍പായി നടത്തിയ പത്ര സമ്മേളനത്തില്‍ ചിത്ര, ശരത് ,നിഷാദ്, രൂപ രേവതി എന്നിവര്‍ പരിപാടികളെക്കുറിച്ചു സംസാരിച്ചു. ഫ്രീഡിയ ഫ്രീഡിയ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറിലാണ് ചിത്രശലഭങ്ങളുടെ അമേരിക്കന്‍ പര്യടനം. ഓം വൈസ് പ്രസിഡണ്ട് പാറ്റ് അയ്യര്‍, ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് പ്രസിഡണ്ട് ഡോ.ഫ്രീനു കെ വറുഗീസ്, മാനേജിങ് ഡയറക്ടര്‍ ഡയസ് ദാമോദരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. പരിപാടിയുടെ പ്രചരണാര്‍ത്ഥം തലേദിവസം സദസുമായി സംവദിച്ചുകൊണ്ടു ചിത്രയും ശരത്തും നടത്തിയ 'മീറ്റ് ആന്‍ഡ് ഗ്രീറ്റ് ദി ആര്ടിസ്‌റ്' പ്രോഗ്രാമില്‍ നിരവധി സംഗീത പ്രേമികളും സ്‌പോണ്‌സര്‍മാരും ഭാരവാഹികളും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സാന്റി പ്രസാദ്