+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ ഷിക്കാഗോയില്‍ നിര്യാതയായി

ഷിക്കാഗോ: അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ (56) ഏപ്രില്‍ 20നു നിര്യാതയായി. ഭര്‍ത്താവ് മാത്യു മത്തായി കല്ലുപുരയ്ക്കല്‍, എടത്വ, ആലപ്പുഴ. ഏക മകള്‍ എല്‍സ മത്തായി. പരേത തായങ്കരി (എടത്വ) മൂലയില്‍ കുടുംബാംഗമ
അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ ഷിക്കാഗോയില്‍ നിര്യാതയായി
ഷിക്കാഗോ: അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ (56) ഏപ്രില്‍ 20നു നിര്യാതയായി. ഭര്‍ത്താവ് മാത്യു മത്തായി കല്ലുപുരയ്ക്കല്‍, എടത്വ, ആലപ്പുഴ. ഏക മകള്‍ എല്‍സ മത്തായി. പരേത തായങ്കരി (എടത്വ) മൂലയില്‍ കുടുംബാംഗമാണ്. മാതാപിതാക്കള്‍: പരേതരായ തോമസ് ജോസഫ് & അന്നമ്മ തോമസ് മൂലയില്‍. സഹോദരങ്ങള്‍: ജോസഫ് (തായങ്കരി, എടത്വ), തോമസ്, ഫിലിപ്പ്, ഫ്രാന്‍സീസ്, ആന്റണി (എല്ലാവരും യു.എസ്.എ).

മരണാനന്തര ശുശ്രൂഷകള്‍ ഏപ്രില്‍ 22നു ഞായറാഴ്ച വൈകിട്ട് നാലു മുതല്‍ ഒമ്പതു വരെ സീറോ മലബാര്‍ കത്തീഡ്രലിലുള്ള പാരീഷ് ഹാളില്‍ (5000 St. Charles Road, Bellwood, Illinois) പൊതുദര്‍ശനവും പ്രാര്‍ത്ഥനയും.

ഏപ്രില്‍ 23നു തിങ്കളാഴ്ച രാവിലെ പത്തിനു വിശുദ്ധ കുര്‍ബാനയോടെ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. അതേ തുടര്‍ന്നു ഹില്‍സൈഡിസുള്ള ക്വീന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം.

രൂപതാ വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. അഗസ്റ്റന്‍ പാലയ്ക്കാപ്പറമ്പില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മൂലയില്‍ (630 779 0140), ഫ്രാന്‍സീസ് മൂലയില്‍ (630 344 2044).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം