+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൂസ്റ്റണില്‍ നിര്യാതനായ ജോണ്‍സി തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച

ഹൂസ്റ്റണ്‍: കഴിഞ്ഞ ദിവസം ഹൂസ്റ്റണില്‍ നിര്യാതനായ വെണ്ണിക്കുളം കച്ചിറക്കല്‍ കുടുക്കപതാലില്‍ മറിയാമ്മ തോമസിന്റേയും പരേതനായ കെ.സി.തോമസിന്റേയും മകന്‍ ജോണ്‍സി തോമസിന്റെ പൊതുദര്‍ശനം ഞായറാഴ്ച വൈകുന്നേരം ആറു
ഹൂസ്റ്റണില്‍ നിര്യാതനായ ജോണ്‍സി തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച
ഹൂസ്റ്റണ്‍: കഴിഞ്ഞ ദിവസം ഹൂസ്റ്റണില്‍ നിര്യാതനായ വെണ്ണിക്കുളം കച്ചിറക്കല്‍ കുടുക്കപതാലില്‍ മറിയാമ്മ തോമസിന്റേയും പരേതനായ കെ.സി.തോമസിന്റേയും മകന്‍ ജോണ്‍സി തോമസിന്റെ പൊതുദര്‍ശനം ഞായറാഴ്ച വൈകുന്നേരം ആറു മുതല്‍ 8:30 വരെ സെന്റ് ഗ്രിഗോറീയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ചു (13218, Player St, Houston, TX 77045) നടത്തപ്പെടുന്നതാണ്.

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 23 നു തിങ്കളാഴ്ച രാവിലെ പത്തിനു സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ചു നടത്തപെടുന്നതും തുടര്‍ന്നു സംസ്‌കാരം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ വച്ച് (1310, N. Main tSreet, Pearland, Texas 77581) നടത്തപെടുന്നതുമാണ്.

കോട്ടയം വാകത്താനം ചിറയില്‍ വീട്ടില്‍ സ്വപ്ന ജോണ്‍സി (നഴ്‌സ്, എം.ഡി.ആന്‍ഡേഴ്‌സണ്‍ ഹോസ്പിറ്റല്‍) യാണ് പരേതന്റെ ഭാര്യ. മക്കള്‍: എമില്‍, എലിജ, എസ്രാ.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ചാക്കോ നെല്ലിക്കല്‍ 713 667 1459, ജോണ്‍ കുരുവിള 281 416 1706

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി