+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദര്‍ശനാമൃതം മ്യൂസിക്കല്‍ ആല്‍ബം കുവൈത്തില്‍ റീലീസ് ചെയ്തു

കുവൈത്ത്: കുവൈത്തിലെ മലയാളി പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ വിഷുവിന് മനോഹരമായ സംഗീത ആല്‍ബം പുറത്തിറങ്ങി. ദര്‍ശനാമൃതം ആല്‍ബത്തിലെ 'ഓമന മുഖം കണി കാണണം' എന്ന ശ്രീകൃഷണ ഭക്തിഗാനമാണ് റീലീസ് ആയത്.

കുവൈത്തിലെ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വിഭീഷ് തിക്കോടിയുടെ വരികള്‍ക്ക് രാഗ തരംഗ് മുസിക്ക് സ്‌കൂളിലെ അധ്യാപകനും സംഗീത സംവിധായകനുമായ മനോജ് കാഞ്ഞങ്ങാട്ടാണ് സംഗീതം പകര്‍ന്നത്. ഈ ഗാനം ഇന്ത്യന്‍ ലേണഴ്‌സ് ഓണ്‍ അക്കാദമിയിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ശ്രീമോള്‍ എന്ന സാന്ദ്രാ ബിജോയ് ആണു ആലപിച്ചത്. സാന്ദ്രയുടെ മാതാപിതാക്കളായ ഷൈസ ബീജേയ്, ബിജോയ് പുരുഷോത്തമന്‍ , സഹോദരന്‍ സാവിയോണ്‍ എന്നിവരും ഈ ആല്‍ബത്തില്‍ അഭിനേതാക്കളായി രംഗത്തുണ്ട്.

കുവൈത്തില്‍ പൂര്‍ണമായി ചിത്രീകരണം നടത്തിയ ഈ ആല്‍ബത്തിന് സൗണ്ട് എന്‍ഞ്ചിനയര്‍ നെബു അലാക്‌സാണ്ടര്‍, ചായഗ്രാഹകന്‍ ഷൈജു അഴീക്കോട്, ശബ്ദമിശ്രണം നല്‍കിയ അനുപ് വൈറ്റ് ലൈന്‍, പയ്യന്നൂര്‍ എന്നിവരുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മിഴിവേകി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍