+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂട്ടം -വടക്കേകാട് ഫാമിലി പിക്നിക് സംഘടിപ്പിച്ചു

കുവൈത്ത്: വടക്കേക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ കൂട്ടം വടക്കേകാട് "സ്നേഹകൂട്ടം' എന്ന പേരിൽ ഫാമിലി പിക്നിക് സംഘടിപ്പിച്ചു. മാർച്ച് 22, 23 തീയതികളിൽ കബ്ദിൽ നടത്തിയ പിക്നിക്കിൽ മുഖ്യ രക്ഷാധിക
കൂട്ടം -വടക്കേകാട് ഫാമിലി പിക്നിക് സംഘടിപ്പിച്ചു
കുവൈത്ത്: വടക്കേക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ കൂട്ടം -വടക്കേകാട് "സ്നേഹകൂട്ടം' എന്ന പേരിൽ ഫാമിലി പിക്നിക് സംഘടിപ്പിച്ചു. മാർച്ച് 22, 23 തീയതികളിൽ കബ്ദിൽ നടത്തിയ പിക്നിക്കിൽ മുഖ്യ രക്ഷാധികാരികളായ അബുബക്കർ സിദ്ദിഖ് മദനി, ഉമ്മർകുട്ടി വിരിപ്പിലയിൽ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.

പ്രസിഡന്‍റ് വി.എച്ച് മുസ്തഫയുടെ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി മുഹമ്മദ് യൂനുസ് സ്വാഗതവും വൈസ് പ്രസിഡന്‍റ് ഉല്ലാസ് മുഹമ്മദ്, ട്രഷറർ റാഷിദ് കല്ലിങ്ങൽ എന്നിവർ ആശംസകളും നേർന്നു.

തുടർന്നു വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. മത്സരങ്ങളിൽ വിജയികളായവർക്ക് വി.എച്ച്. ഷാഫി, റമീദ്, യൂനസ്, മാസ് റഫീഖ്, മുജീബ്, റഹീം, മജീദ്, ഫൈസൽ, അമീർ, നിഷാദ്, ഹാഷി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയിന്‍റ് സെക്രട്ടറി അബ്ദുറഹ്മാൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ