+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അൽകോബാർ നവോദയ മേഖല കുടുംബവേദി ഐക്യദാർഡ്യ സദസ് സംഘടിപ്പിച്ചു

ദമാം: സംഘ പരിവാർ ഭീകരരുടെ നിഷ്ഠൂര കൃത്യങ്ങളുടെ തുടർക്കഥയെന്നോണം കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ കഠുവയിൽ കൊല ചെയ്യപ്പെട്ട ആസിഫ എന്ന കൊച്ചു ബാലികയുടെ ദാരുണ അന്ത്യത്തിൽ പ്രതിഷേധിച്ചും ആസിഫക്ക് നീതി ലഭ്
അൽകോബാർ നവോദയ മേഖല കുടുംബവേദി ഐക്യദാർഡ്യ സദസ് സംഘടിപ്പിച്ചു
ദമാം: സംഘ പരിവാർ ഭീകരരുടെ നിഷ്ഠൂര കൃത്യങ്ങളുടെ തുടർക്കഥയെന്നോണം കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ കഠുവയിൽ കൊല ചെയ്യപ്പെട്ട ആസിഫ എന്ന കൊച്ചു ബാലികയുടെ ദാരുണ അന്ത്യത്തിൽ പ്രതിഷേധിച്ചും ആസിഫക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അൽകോബാർ നവോദയ മേഖല കുടുംബവേദി ഐക്യദാർഡ്യ സദസ് സംഘടിപ്പിച്ചു.

രാജ്യം ഒന്നടങ്കം പ്രതിഷേധിക്കുന്പോൾ മത തീവ്രവാദികൾ സംഘപരിവാരങ്ങൾക്ക് ശക്തി നൽകുന്ന തരത്തിലുളള പ്രവർത്തികൾ ബോധപൂർവം പടച്ചുവിട്ട് ഇതുപോലുള്ള സാമൂഹ്യ പ്രശ്നങ്ങളെ ജനങ്ങളിൽ നിന്ന് തിരിച്ചുവിടാനുള്ള ശ്രമങ്ങളേയും സദസിൽ പങ്കെടുത്തവർ അപലപിച്ചു. ആസിഫ എന്ന എട്ടു വയസുകാരിയോട് ചെയ്ത കൊടുംക്രൂരരതയിൽ പ്രതികളായ സംഘപരിവാർ ശക്തികൾക്കെതിരെയും സംഭവത്തിൽ മൗനം പാലിക്കുന്ന ഭരണാധികാരികൾക്കെതിരെയും താക്കീതുയർത്തിയ സമ്മേളനം ആസിഫക്കും കുടുംബത്തിനും നീതി കിട്ടുന്നതിനുവേണ്ടിയുള്ള എല്ലാ ശ്രമങ്ങൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ച് തിരികൾ തെളിച്ചു.

നസീറ അഷറഫ്,മോഹനൻ വെള്ളിനേഴി, ഷമൽ ഷാഹുൽ, പ്രകാശൻ നെടുങ്കണ്ടി, രത്നാകരൻ, ഷിജു ചാക്കൊ എന്നിവർ സംസരിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം