+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ വിഷു ആഘോഷം ഗംഭീരമായി

ഡാളസ്: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനേയും വിഷുക്കണിയും ഒരുമിച്ചുകണ്ട് വരാനിരിക്കുന്ന നാളുകൾ ആയുരാരോഗ്യ സന്പൽ സമൃദ്ധമാക്കണേ, എന്ന പ്രാർഥനയുമായി നിരവധി ഭക്ത ജനങ്ങൾ നിർവൃതിപൂണ്ടു. ചന്ദന
ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ വിഷു ആഘോഷം ഗംഭീരമായി
ഡാളസ്: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനേയും വിഷുക്കണിയും ഒരുമിച്ചുകണ്ട് വരാനിരിക്കുന്ന നാളുകൾ ആയുരാരോഗ്യ സന്പൽ സമൃദ്ധമാക്കണേ, എന്ന പ്രാർഥനയുമായി നിരവധി ഭക്ത ജനങ്ങൾ നിർവൃതിപൂണ്ടു. ചന്ദന മുഖ കാപ്പിനാൽ സുസ്മേരവദനനായി നിന്ന ഭഗവൽ വിഗ്രഹദർശനത്തിനുശേഷം ക്ഷേത്ര പൂജാരികളിൽ നിന്നും വിഷുകൈനീട്ടവും എല്ലാവർക്കും ലഭിച്ചു. നാട്ടിൽ നിന്നും എത്തിച്ച താമര പൂക്കളാൽ, വിഷു ദിവസം അർച്ചന നടത്താനുള്ള അവസരം ഒരുക്കികൊടുക്കാൻ സാധിച്ചതിൽ കേരളാ ഹിന്ദു സൊസൈറ്റി ട്രസ്റ്റി ബോർഡ് ചെയർമാൻ കേശവൻ നായർ സംതൃപ്തി അറിയിച്ചു.

കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്‍റ് രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ സ്പിരിച്വൽ ഹാളിൽ വിഷു സദ്യ ഒരുക്കി. തുടർന്നു വിഷു, കേരളത്തിൽ എങ്ങനെ ആയിരുന്നു ആഘോഷിച്ചിരുന്നതെന്ന്, പഴമക്കാർ അമേരിക്കയിൽ വളരുന്ന പുതിയ തലമുറയ്ക്ക് വിശദീകരിച്ച് കൊടുക്കുന്ന കലാപരിപാടിയും മത പഠന വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും ചെണ്ട ക്ലാസിലെ അംഗങ്ങൾ അവതരിപ്പിച്ച ചെണ്ടമേളവും അരങ്ങേറി.

ക്ഷേത്രത്തിലെ വിഷു ആഘോഷങ്ങൾ ഫ്ളവേഴ്സ് ടിവി ഏപ്രിൽ 21 നു (ശനി) രാവിലെ എട്ടിനു അമേരിക്കയിലും 22 നു (ഞായർ) രാവിലെ എട്ടിന് ഇന്ത്യയിലും സംപ്രേഷണം ചെയ്യും.

റിപ്പോർട്ട്: സന്തോഷ് പിള്ള