എവൈക് മാഞ്ചസ്റ്റർ മേയ് 5 ന്

06:26 PM Apr 21, 2018 | Deepika.com
മാഞ്ചസ്റ്റർ: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന എവൈക് മാഞ്ചസ്റ്ററിനൊപ്പം മേയ് 5 ന് മാഞ്ചസ്റ്ററിൽ നടക്കും.

പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക ഭക്തിയും വണക്കവും ഒരുമിക്കുന്ന മേയ് മാസത്തിൽ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിച്ചുകൊണ്ടു നടക്കുന്ന എവൈക് മാഞ്ചസ്റ്റർ ബൈബിൾ കണ്‍വൻഷൻ ഫാ.സോജി ഓലിക്കൽ ആണ് നയിക്കുന്നത്.

രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞുവരെ രണ്ടു വരെ നടക്കുന്ന കണ്‍വൻഷനിലേക്ക് പ്രവേശനം സൗജന്യമാണ്. ഉച്ചകഴിഞ്ഞു 3.30 മുതൽ രാത്രി 7.30 വരെ നടക്കുന്ന എബ്ലേസ് 2018 നു പ്രവേശനത്തിന് ഒരാൾക്ക് 10 പൗണ്ട് എന്ന നിരക്കിൽ പ്രത്യേക പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഫാമിലി പാസ് 30 പൗണ്ടാണ്.

ലൈവ് മ്യൂസിക്, സേക്രഡ് ഡ്രാമ, പ്രയ്സ് ആൻഡ് വർഷിപ്, ആത്മീയ പ്രചോദനമേകുന്നു ജീവിത സാക്ഷ്യങ്ങൾ എന്നിവയുൾക്കൊള്ളുന്ന പ്രോഗ്രാം ആധുനിക ശബ്ദ, ദൃശ്യ സാങ്കേതികസംവിധാനങ്ങളോടെ ഒരുക്കിക്കൊണ്ട് കുട്ടികൾക്കും യുവതീയുവാക്കൾക്കും ക്രിസ്തുവിനെ പകർന്നുനൽകാൻ ഒരുങ്ങുകയാണ് ഫാ.സോജി ഓലിക്കലും അഭിഷേകാഗ്നി മിനിസ്ട്രീസും.

എബ്ലേസ് ടിക്കറ്റുകൾക്കായി www.sehionuk.org എന്ന വെബ്സൈറ്റിലോ 07443 630066 എന്ന നന്പറിൽ രാജു ചെറിയാനെയോ ബന്ധപ്പെടാവുന്നതാണ്.

വിവരങ്ങൾക്ക്: ക്ലമൻസ് നീലങ്കാവിൽ 07949 499454, രാജു ആന്‍റണി 07912 217960.

വിലാസം:AUDACIOUS CHURCH, TRINITY WAY, SALFORD, MANCHESTER, M3 7 BD.

റിപ്പോർട്ട്: ബാബു ജോസഫ്