ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് എട്ടുമാസം പ്രായമായ കുഞ്ഞിനെ അമ്മ നിരവധി കഷണങ്ങളായി മുറിച്ചു കൊലപ്പെടുത്തി. മാനസിക രോഗിയായ അമ്മയാണ് ഡൽഹിയിലെ അമർ വിഹാറിൽ കുഞ്ഞിന്റെ കഴുത്തുമുറിച്ചശേഷം ശരീരം കഷണങ്ങളായി മുറിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ മൃതദേഹഭാഗങ്ങൾക്കൊപ്പം കിടന്ന് ഉറങ്ങുകയും ചെയ്തു.
പ്രതിയായ യുവതിയുടെ മറ്റു രണ്ടു മക്കൾ മുത്തശിയെ സന്ദർശിക്കുന്നതിനായി പോയ സമയത്തായിരുന്നു കൊലപാതകം. കുഞ്ഞിന്റെ പിതാവ് ജോലിക്കായി പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി കഷണങ്ങളാക്കിയതു ശ്രദ്ധയിൽപ്പെടുന്നത്.
പ്രതിയായ യുവതി ഡൽഹിയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. കൊലയ്ക്കു പിന്നാലെ ഇവരെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.