ഫ്രാങ്ക്ഫർട്ട്: വിമാനങ്ങളിൽ എക്കോണമി ക്ലാസിനേക്കാൾ വില കുറഞ്ഞ് നിന്ന് പറക്കാനുള്ള പുതിയ സീറ്റ്ബെൽറ്റ് സംവിധാനം താമസിയാതെ ഒരുക്കും. അരയിൽക്കൂടി മാത്രം സീറ്റ്ബെൽറ്റ് ഇട്ടുകൊണ്ട് നിന്ന് പറന്നാൽ കൂടുതൽ യാത്രക്കാരെ കയറ്റാൻ എയർലൈനുകൾക്ക് കഴിയും. ഇറ്റാലിയൻ വിമാന സീറ്റ് കന്പനിയായ ഏവിയോ ഇന്റീരിയറാണ് എക്കോണമി ക്ലാസ് സീറ്റുകൾക്ക് സമീപമായി ഈ സ്കൈറൈഡർ 2 എന്ന നിന്നുകൊണ്ട് പറക്കാനുള്ള സീറ്റ്ബെൽറ്റ് സംവിധാനം അവതരിപ്പിച്ചത്. ഇത് തികച്ചും സുരക്ഷിതമാണെന്നും കന്പനി പറയുന്നു.
ജർമനിയിലെ ഹംബൂർഗിൽ നടന്ന എയർക്രാഫ്റ്റ് ഇന്റീരിയർ എക്സ്പോയിലാണ് ഇറ്റാലിയൻ വിമാന സീറ്റ് കന്പനിയായ ഏവിയോ ഇന്റീരിയർ നിന്ന് പറക്കവാവുന്ന സീറ്റ് അവതരിപ്പിച്ചത്. ഹ്രസ്വദൂര വിമാന റൂട്ടുകളിൽ വില കുറഞ്ഞ് നിന്ന് യാത്ര ചെയ്യാവുന്ന സീറ്റുകൾ ഉപയോഗിച്ച് പകുതി വിലക്ക് കൂടുതൽ യാത്രക്കാർക്ക് പറക്കാൻ സാധിക്കും.
റിപ്പോർട്ട്: ജോർജ് ജോണ്
വിമാനത്തിൽ നിന്ന് പറക്കാനുള്ള സീറ്റ്ബെൽറ്റ് സംവിധാനം
11:24 PM Apr 20, 2018 | Deepika.com