ഡെർബി: ഈസ്റ്റ് മിഡ്ലാന്ഡിലെ പ്രധാന വി. കുർബാന കേന്ദ്രങ്ങളിലെന്നായ ഡെർബി സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റിയിൽ ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ വെള്ളിയാഴ്ച മുതൽ ഓദ്യോഗിക സന്ദർശനത്തിനെത്തുന്നു. വരുന്ന അഞ്ചുദിവസങ്ങളിലായി എല്ലാ വീടുകളിലും വെഞ്ചരിപ്പും സന്ദർശനവും നടത്തുന്ന മാർ സ്രാന്പിക്കൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഡെർബി സെന്റ് ജോസഫ്സ് ദേവാലയത്തിൽ ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകും. സെക്രട്ടറി റവ. ഫാ. ഫാൻസ്വാ പത്തിലും മെത്രാനെ അനുഗമിക്കുന്നുണ്ട്.
അതേസമയം തങ്ങളുടെ ഇടയിലേക്ക് ആദ്യമായി കടന്നുവരുന്ന രൂപതാധ്യക്ഷനെ സ്വീകരിക്കാൻ ഡെർബി വിശ്വാസസമൂഹം പ്രാർത്ഥനാപൂർവം ഒരുങ്ങി കഴിഞ്ഞു. അഭി. പിതാവിനെ നേരിൽ കാണാനും സംസാരിക്കാനും ആവേശത്തോടെ കാത്തിരിക്കുകയാണ് വിശ്വാസികൾ. സീറോ മലബാർ പ്രീസ്റ്റ് ഇൻ ചാർജ് റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാര·ാർ കമ്മിറ്റിയംഗങ്ങൾ, വാർഡ് ലീഡേഴ്സ്, മതാധ്യാപകർ, വനിതാഫോറം അംഗങ്ങൾ, വോളണ്ടിയേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്
ഡെർബിയിൽ വെള്ളിയാഴ്ച മുതൽ മാർ ജോസഫ് സ്രാന്പിക്കലിന്റെ ഇടയസന്ദർശനം
11:22 PM Apr 20, 2018 | Deepika.com