ലണ്ടൻ: സ്റ്റാർസിംഗർ 3യുടെ ഗ്രാന്റ് ഫിനാലെ മേയ് 26ന് ചരിത്രം ഉറങ്ങുന്ന ലെസ്റ്റർ അഥീന തീയറ്ററിൽ വച്ചു നടക്കപ്പെടും. പ്രശസ്ത മലയാള സിനിമ പിന്നണി ഗായകൻ ജി വേണുഗോപാലും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ ന്ധവേണുഗീതന്ധവും സ്റ്റാർസിംഗർ ഗ്രാൻഡ്ഫിനാലെക്ക് മാറ്റുകൂട്ടുവാനായ് യുക്മ ഒരുക്കിയിട്ടുണ്ട്. വേണുഗോപാലിനെ കൂടാതെ മൃദുല വാര്യർ , വൈഷ്ണവ് ഗിരീഷ് , വാണി ജയറാം, ഫാദർ വിൽസണ് മേച്ചേരിൽ എന്നീ ഗായകരും, മജീഷ്യൻ രാജമൂർത്തി, ചിരിയുടെ ബാദുഷ സാബു തിരുവല്ല തുടങ്ങിയവരും അടങ്ങിയ വലിയൊരു താരനിരയും ഈ മെഗാ ഷോയിൽ പങ്കെടുക്കുന്നുണ്ട്.
മലയാളികളുടെ വാനന്പാടി കെ.എസ് ചിത്ര നയിച്ച ന്ധചിത്രഗീതംന്ധ സംഗീത കലാവിരുന്നയിരുന്നു യുക്മ സ്റ്റാർസിംഗർ സീസണ് 1 ന്റെ ഗ്രാൻറ് ഫിനാലെയിലെങ്കിൽ, പ്രശസ്ത ഗായകനും നടനുമായ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ നടന്ന ന്ധനാദ വിനീതഹാസ്യംന്ധ ആയിരുന്നു സീസണ് 2 ന്റെ ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ചു സംഘടിപ്പിച്ചത്.
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി, ആദ്യ സെഷൻ സ്റ്റാർസിംഗർ ഗ്രാന്റ് ഫിനാലെക്ക് മാത്രമായി മാറ്റിവച്ചിരിക്കുന്നു എന്നത് ഇത്തവണത്തെ ഏറ്റവും പ്രധാനപ്പെട്ട സവിഷേതയാണ്. വൈകുന്നേരം നാലു മുതൽ ആറു വരെയാണ് ഗ്രാന്റ് ഫിനാലെ അരങ്ങേറുന്നത്. തുടർന്ന് തുടർച്ചയായ മൂന്നു മണിക്കൂർ ന്ധവേണുഗീതംന്ധ മെഗാ ഷോ നടക്കുന്നതാണ്. മെയ് 26 ശനിയാഴ്ച ലെസ്റ്റർ അഥീന തീയറ്ററിൽവച്ചു നടക്കുന്ന പരിപാടിയുടെ വിജയത്തിനായി ഏവരുടെയും നിസീമമായ പങ്കാളിത്തം യുക്മ അഭ്യർത്ഥിക്കുകയാണ്.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും മറ്റ് കൂടുതൽ വിവരണങ്ങൾക്കും യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് (07885467034 ), ദേശീയ സെക്രട്ടറി റോജിമോൻ വർഗീസ് (07883068181), ട്രഷറർ അലക്സ് വർഗീസ് (07985641921), മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് ഡിക്സ് ജോർജ് (07403312250) എന്നിവരെയോ, വിവിധ റീജിയണൽ ഭാരവാഹികളെയോ, യുക്മ പോഷക സംഘടനാ ഭാരവാഹികളെയോ, യുക്മയിൽ അംഗങ്ങളായ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ ഭാരവാഹികളെയോ ബന്ധപ്പെടേണ്ടതാണ്.
യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ ജി വേണുഗോപാലും സംഘവും മേയ് 26 ന് ലെസ്റ്ററിലെത്തും
11:11 PM Apr 20, 2018 | Deepika.com