ഫ്രാങ്ക്ഫർട്ട്: ജർമൻ ഗവർമെന്റ് പാസാക്കിയ റോഡ്-ഹൈവേ ടോൾ നടപ്പാക്കുന്നതിനെതിരെ യൂറോപ്യൻ യൂണിയൻ എതിർത്തിരുന്നെങ്കിലും എല്ലാ കടന്പകളും മറികടന്ന് 2020 മുതൽ കാറുകൾക്ക് ടോൾ വരുന്നു.
ജർമൻ പാസഞ്ചർ വാഹന ഉടമകൾക്ക് വാഹന നികുതി കുറച്ച് കൊടുത്ത് ഈ ടോൾ തുകയിൽ നിന്ന് ആശ്വാസം നൽകാനും, വിദേശ രാജ്യങ്ങളിൽ നിന്നും എത്തി ജർമൻ റോഡുകൾ ഉയോഗിക്കുന്നവരിൽ നിന്നും ടോൾ പിരിക്കാനും പ്ലാൻ ചെയ്ത പദ്ധതിയാണ് വിത്യസ്ഥ നിയമവും, വിവേചനവുമാണെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ വിലയിരുത്തി എതിർത്തത്.
ജർമനിയിലെ 13000 കിലോമീറ്റർ ഹൈവേയിലും 39000 കിലോമീറ്റർ ബുണ്ടസ് സ്ട്രീറ്റകളിലുമാണ് 2020 മുതൽ ടോൾ നൽകേണ്ടത്. കാറുകളുടെ ആദ്യ രജിസ്ഷ്രേൻ, ഏത് തരം ഇന്ധന ഉപയോഗം, ഇന്റീരിയർ വിസ്ത്രീണം എന്നിവ കണക്കാക്കി 74 യൂറോ മുതൽ 130 യൂറോ വരെയാണ് ജർമൻ കാർ ഉടമകൾക്ക് വാർഷിക ടോൾ. ഈ ടോളിന് അഡ്വാൻസ് ആയി വിജിനെറ്റെ വാങ്ങണം. യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളിലുള്ളവർ ഒന്നുകിൽ 10 ദിവസം, 20 ദിവസം അല്ലെങ്കിൽ വാർഷിക വിജിനെറ്റെ വാങ്ങണം.
റിപ്പോർട്ട്: ജോർജ് ജോണ്
ജർമനിയിലും 2020 മുതൽ കാറുകൾക്ക് ടോൾ വരുന്നു
11:17 PM Apr 19, 2018 | Deepika.com