ന്യൂയോർക്ക്: അമേരിക്കൻ ടാലന്റ് സ്റ്റാറിന്റെ ഗ്രാന്റ് ഫിനാലെ ഏപ്രിൽ 28 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ ടാന്പായിലെ ക്നാനായ കമ്യൂണിറ്റി ഹാളിൽ നടക്കപ്പെടും. ചടങ്ങിൽ വച്ചു സംഗീതലോകത്ത് 35 വർഷം പൂർത്തിയാക്കിയ കേരളത്തിന്റെ അഭിമാനം ജി. വേണുഗോപാലിന് അദ്ദേഹത്തിന്റെ തിളക്കമാർന്ന സംഭാവനകൾക്കുള്ള അംഗീകാരമായി അവാർഡ് നൽകി ആദരിക്കും.
അമേരിക്കയിലുടനീളമുള്ള ഇന്ത്യക്കാരായ മത്സരാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 ടീമുകളാണ് ഏപ്രിൽ 15ന് ഓർലാന്േറായിൽ നടന്ന സെമിഫൈനലിൽ മാറ്റുരച്ചത്. ഇതിൽ നിന്നും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 12 ടീമുകളാണ് ഏപ്രിൽ 28നു ടാന്പായിൽ ഏറ്റുമുട്ടുന്നത്.
വിവിധതരം കലാരൂപങ്ങളാണ് ഓരോ ടീമും അവതരിപ്പിക്കുന്നത്. ഒന്നാംസ്ഥാനം നേടുന്ന ടീമിനു ട്രോഫിയും 2001 കാഷ് അവാർഡും ലഭിക്കും. രണ്ടാംസ്ഥാനത്തിന് ട്രോഫിയോടൊപ്പം 1001 ഡോളറാണ് ലഭിക്കുന്നത്.
പ്രശസ്ത ഗായകൻ ജി. വേണുഗോപാൽ, ന്യൂജഴ്സി കലാശ്രീ സ്കൂൾ ഓഫ് ആർട്സ് ഉടമയും പ്രധാന ഗുരുവുമായ ബീനാ മേനോൻ, സംഗീതജ്ഞനും വാദ്യോപകരണ വിദഗ്ധനുമായ നന്ദു മൂലൈ തുടങ്ങിയവരാണ് വിധിനിർണയിക്കുന്നത്. ഓരോ പരിപാടിക്കുശേഷവും വിധികർത്താക്കൾ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
ഫ്ളോറിഡയിലെ പല ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നുണ്ട്. മത്സരങ്ങളുടെ വിധിനിർണയത്തിനുശേഷം വേണുഗോപാലും, ഗീതു വേണുഗോപാലും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. പരിപാടിയുടെ ചെലവുകൾ മാത്രം ലഭിക്കുവാൻ വേണ്ടിയുള്ള ടിക്കറ്റ് നിരക്കുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 10, 25, 50 ഡോളർ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
കൂടുതൽ വിവരങ്ങൾക്ക്: ഫോണ്നന്പർ 407 619 0375, 407 929 7326, 407 509 9952, 813 334 0123.
Venue: Knanaya Community Center, 2620 Washington Rd, Valrico, FL 33594
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം