ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോണ്‍ഫറൻസിന് ഒരുക്കമായുള്ള ഇടവക സന്ദർശനങ്ങൾ പുരോഗമിക്കുന്നു. ഏപ്രിൽ 15 ഞായറാഴ്ച മൂന്ന് ടീമുകൾ മൂന്ന് ഇടവകകളിൽ സന്ദർശനം നടത്തി. ഫിലഡൽഫിയ സെന്റ് ലൂക്ക്സ് മിഷൻ, ബോസ്റ്റണ്‍ സെന്റ് മേരീസ്, ന്യൂജേഴ്സി മിഡ്ലാൻഡ് പാർക്ക് സെൻറ് സ്റ്റീഫൻസ് ഇടവകകളാണ് സന്ദർശിച്ചത്.
സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോ ഏബ്രഹാം, ഫാമിലി കോണ്‍ഫറൻസ് ഫിനാൻസ് കമ്മിറ്റി അംഗങ്ങളായ യോഹന്നാൻ ശങ്കരത്തിൽ, വറുഗീസ് ഐസക് എന്നിവരാണ് ബെൻസേലം സെന്റ് ലൂക്ക്സ് ഓർത്തഡോക്സ് കോണ്ഗ്രിഗേഷൻ സന്ദർശിച്ചത്. ഫാ. ഗീവർഗീസ് ജോണ്‍ കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു. അംഗങ്ങളിൽനിന്നും വളരെ ഹൃദ്യമായ സഹകരണമാണ് ടീമിന് ലഭിച്ചത്.
ജോ ഏബ്രഹാമും യോഹന്നാൻ ശങ്കരത്തിലും കോണ്‍ഫറൻസിനെ കുറിച്ച് സംസാരിച്ചു. സെക്രട്ടറി സുനിൽ കുര്യൻ, ട്രഷറർ അജു ജേക്കബ്, ഫാമിലി കോണ്‍ഫറൻസ് സോഷ്യൽ മീഡിയ കമ്മിറ്റി അംഗം ബെഞ്ചമിൻ മാത്യു എന്നിവരുടെ ഭാഗത്തുനിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. ആറ് കുടുംബങ്ങൾ രജിസ്റ്റർ ചെയ്തു, സുവനീറിലേക്കായി പള്ളിയുടെ പരസ്യം ലഭിച്ചു. 15 കുടുംബങ്ങളിൽ നിന്നായി 12 റാഫിൾ ടിക്കറ്റുകളും ലഭിച്ചു.
മിഡ്ലാൻഡ് പാർക്ക് സെൻറ് സ്റ്റീഫൻസ് ഇടവകയിലെ ഫാമിലി യൂത്ത് കോണ്‍ഫറൻസ് കിക്ക്ഓഫിന്റെ ഭാഗമായി ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ ഇടവക സന്ദർശിച്ചു. ഇടവകയിൽ നിന്നുള്ള ഫാമിലി കോണ്‍ഫറൻസ് അംഗങ്ങളും ഇടവകഭാരവാഹികളും ഭദ്രാസനത്തിലെയും മലങ്കര അസോസിയേഷന്റെയും പ്രതിനിധികളും ജോർജ് തുന്പയിലിനൊപ്പം കിക്ക്ഓഫിൽ പങ്കെടുത്തു. ഭദ്രാസന കൗണ്‍സിൽ അംഗം കൂടിയായ വികാരി ഫാ. ബാബു കെ മാത്യു, സുവനീറിൽ ഫുൾ പേജ് പരസ്യം ചെയ്യുന്നതിനുള്ള ചെക്ക് കൈമാറി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ജനറൽ സെക്രട്ടറി ഇടവകാംഗങ്ങളെ സംബോധനചെയ്ത് സംസാരിച്ചു. ഭദ്രാസനത്തിലെ മിനിസ്ട്രി എന്ന നിലയിൽ ഫാമിലി യൂത്ത് കോണ്‍ഫറൻസിന്റെ പ്രാധാന്യത്തെകുറിച്ചും ജനറൽ സെക്രട്ടറി സംസാരിച്ചു. ഇടവകയിൽ നിന്നുള്ള ഫാമിലി കോണ്‍ഫറൻസ് കമ്മിറ്റി അംഗങ്ങളായ ജോബി ജോണും സണ്ണി വറുഗീസും റാഫിൾ ടിക്കറ്റുകൾ നേരത്തെതന്നെ ഇടവകയിൽ വിതരണം ചെയ്തിരുന്നു.
ഇടവകയിൽ അതിഥി ആയെത്തിയ വെരി റവ. തോമസ് കുര്യൻ കോർ എപ്പിസ്കോപ്പാ, ഫാമിലി കോണ്‍ഫറൻസ് കമ്മിറ്റിയിൽ ഇടവകയിൽ നിന്നുള്ള അജു തര്യൻ, അനു ജോസഫ്, ലിൻസി തോമസ്, ഇടവക സെക്രട്ടറി ജിമ്മി ജോണ്‍, ജോയിന്റ് ട്രസ്റ്റി ജോസ് തോമസ്, ജോയിന്റ് സെക്രട്ടറി വിനു കുര്യൻ, മലങ്കര അസോസിയേഷൻ അംഗങ്ങളായ കെ ജി തോമസ്, അഡ്വ. റോയി ജേക്കബ് കൊടുമണ്‍ തുടങ്ങിയവരും പങ്കെടുത്തു. കെ ജി തോമസ്, ജോജി വറുഗീസ് എന്നിവർ ഗ്രാന്റ് സ്പോണ്‍സർമാരായി സഹകരിച്ചു.
റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ