ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാർഡ് ഗെയിംസ് (5110 N Elston Ave,Chicago, IL 60630 ) മേയ് 12 ശനിയാഴ്ച രാവിലെ 9 മുതൽ നടത്തപ്പെടുന്നു. 28 കളിയിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 1001 ഡോളർ കാഷ് അവാർഡും ന്യൂ മഹാരാജ ഫുഡ്സ് എവർറോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് സിറിയക് കൂവക്കാട്ടിൽ സ്പോണ്സർ ചെയ്യുന്ന 501 ഡോളർ കാഷ് അവാർഡും കെ.കെ ചാണ്ടി കൂവക്കാട്ടിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ലഭിക്കും. റമ്മി കളിയിൽ ഒന്നാം സ്ഥാനം നേടുന്നത് ആൾക്ക് 1001 ഡോളർ കാഷ് അവാർഡും രണ്ടാം സ്ഥാനം നേടുന്ന ആൾക്ക് 501 ഡോളർ കാഷ് അവാർഡും ലഭിക്കുന്നതായിരിക്കും.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും ടീമുകളെ പ്രതീക്ഷിക്കുന്ന ഈ ചീട്ടുകളി മത്സരത്തിന്റെ വിജയത്തിനായി ഷിബു മുളയാനിക്കുന്നേൽ കണ്‍വീനറായും ജോസ് സൈമണ്‍ മുണ്ട പ്ലാക്കിൽ, മത്തിയാസ് പുല്ലാപ്പളളിൽ എന്നിവർ അംഗങ്ങളുമായ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞുവെന്ന് പ്രസിഡന്റ് രഞ്ജൻ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ട്രഷറർ ഫിലിപ്പ് പുത്തെൻപുരയിലും അറിയിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 ടീമുകൾക്കായിരിക്കും 28 കളിയിൽ പങ്കെടുക്കാൻ സാധിക്കുക.
28 മത്സരങ്ങളുടെ ആദ്യ റൗണ്ട് പൂർത്തിയായാൽ ഉടൻ തന്നെ റമ്മി തുടങ്ങുന്നതായിരിക്കും. മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി പങ്കെടുക്കുന്ന ടീമുകൾ എല്ലാം നേരത്തെ തന്നെ രജിസ്റ്റർ ചെയ്യുവാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും ഷിബു മുളയാനിക്കുന്നേൽ (630 849 1253 ), ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ, (630 607 2208 ) , മത്തിയാസ് പുല്ലാപ്പള്ളിൽ (847 644 6305 ), രഞ്ജൻ എബ്രഹാം (847 287 0661 ), ജിമ്മി കണിയാലി ( 630 903 7680) , ഫിലിപ്പ് പുത്തൻപുരയിൽ (773 405 5954 )
റിപ്പോർട്ട് : ജിമ്മി കണിയാലി