ഫർവാനിയ: വടകര സ്വദേശി കുവൈത്തിൽ കുഴഞ്ഞു വീണ് മരിച്ചു. തണ്ടാൻ കണ്ടിയിൽ അബ്ദുല്ലയുടെ മകൻ നാസർ വാഴയിൽ (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റ പിതാവ് അബ്ദുല്ല വടകരയിൽ മരണപ്പെട്ടത്. താൽക്കാലിക താമസ രേഖയിലായതിനാൽ പിതാവിന്റെ സംസ്കാര ചടങ്ങിൽ അദ്ദേഹത്തിന് പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല. രാവിലെ റോഡിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.
മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: നൂരിയ. മക്കൾ: നാദിറ ( ബിരുദ വിദ്യാർത്ഥിനി), നാദിർ ( ഒൻപതാം ക്ലാസ്), നൂറിയ ശുക്ര (അഞ്ചാം ക്ലാസ്). മാതാവ്: വാഴയിൽ സൈനബ.
റിപ്പോർട്ട്: സലിം കോട്ടയിൽ