+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിത്രയും ശരത്തും സംഘവും ലോസ് ആഞ്ചലസില്‍

ലോസ് ആഞ്ചലസ്: പ്രശസ്ത പിന്നണിഗായിക കെ എസ് ചിത്രയും സംഘവും ലോസ് ആഞ്ചലസിലെത്തി. അമേരിക്കയിലും കാനഡയിലുമായി ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന 'ചിത്രശലഭങ്ങള്‍' എന്ന സംഗീതപരിപാടിയുമായി എത്തുന്ന സംഘത്തില
ചിത്രയും ശരത്തും സംഘവും ലോസ് ആഞ്ചലസില്‍
ലോസ് ആഞ്ചലസ്: പ്രശസ്ത പിന്നണിഗായിക കെ എസ് ചിത്രയും സംഘവും ലോസ് ആഞ്ചലസിലെത്തി. അമേരിക്കയിലും കാനഡയിലുമായി ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന 'ചിത്രശലഭങ്ങള്‍' എന്ന സംഗീതപരിപാടിയുമായി എത്തുന്ന സംഘത്തില്‍ സംഗീത സംവിധായകനും ഗായകനുമായ ശരത്, ഗായകരായ നിഷാദ്, രൂപ എന്നിവരും പതിനഞ്ചോളം ഉപകരണ സംഗീതജ്ഞരുമുണ്ട്.

ഉച്ചയ്ക്ക് രണ്ടിനു ദുബായില്‍നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ ലോസ് ആഞ്ചലസിലെത്തിയ സംഘത്തിന് ഊഷ്മളമായ വരവേല്‍പ്പു നല്‍കി. മലയാളി സംഘടനയായ 'ഓം' സെക്രട്ടറി വിനോദ് ബാഹുലേയന്‍, ഡയറക്ടര്‍മാരായ രവി വെള്ളത്തിരി, ഹരികുമാര്‍, അജീഷ് നമ്പ്യാര്‍,ഗായകനും ചലച്ചിത്ര സംവിധായകനുമായ ദീപു നായര്‍ തുടങ്ങിയവര്‍ എയര്‍പോര്‍ട്ടില്‍ സംഘത്തെ സ്വീകരിച്ചു.

ചിത്രശലഭങ്ങളുടെ ആദ്യ അവതരണം, ഓം സാംസ്‌കാരിക നിലയത്തിന്റെ ധശേഖരണാര്‍ത്ഥം ഏപ്രില്‍ ഇരുപത്തിയൊന്നിനു ശനിയാഴ്ച ലോസ് ആഞ്ചലസിലെ പയനിയര്‍ ബ്ലോവര്‍ഡിലുള്ള എക്‌സെല്‍സിയര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്.

റിപ്പോര്‍ട്ട്: സാന്റി പ്രസാദ്