ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങൾ ഈ വർഷത്തെ ഈസ്റ്റർ വിഷു അലർഹൈലിഗസ്റ്റ് ത്രൈഫാൾട്ടിഗ് പള്ളി ഹാളിൽ ആഘോഷിച്ചു. മൈക്കിൾ പാലക്കാട്ട് ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു. തുടർന്ന് ഷ്വ്രണ്സ്റ്റാട്ട് വൈദികൻ ഫാ. ഷാജൻ മാണിക്കത്താൻ ഈസ്റ്റർ സന്ദേശം നൽകി ഈസ്റ്റർ വിഷു ആഘോഷം ഉദ്ഘാടനം ചെയ്തു.
ഫാ. സേവ്യർ മാണിക്കത്താൻ, ഡോ.സെബാസ്റ്റ്യൻ മുണ്ടിയാനപ്പുറത്ത്, മാതണ്ട കൂട്ടക്കര, തോമസ് കല്ലേപ്പള്ളി, ആന്റണി തേവർപാടം, ജോണ് മാതണ്ട, ജോർജ് ജോണ് എന്നിവർ ഉയിർപ്പ് തിരുന്നാൾ, വിഷു ആശംസകൾ നേർന്നു. ഗേസ്രമ്മ കൂട്ടക്കര, അമൽ ജോതി, ജെൻസി പാലക്കാട്ട്, ആന്റണി തേവർപാടം എന്നിവർ ഈസ്റ്റർ വിഷു ഗാനങ്ങൾ ആലപിച്ചു. ആൻഡ്രൂസ് ഓടത്തുപറന്പിൽ മനോഹരമായി നാടോടിപാട്ട് അവതരിപ്പിച്ചു.
ഫിഫ്റ്റിപ്ലസ് കുടുംബാഗങ്ങളായ ജോർജ്-സേവ്യർ പള്ളിവാതുക്കലിന്റെ സഹോദരൻ ജോസ് പള്ളിവാതുക്കലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മൗനപ്രാർത്ഥന നടത്തി. ഇടവേളക്ക് ശേഷം കേരള തനിമയിൽ സമ്യദ്ധമായി തയ്യാറാക്കിയ ഈസ്റ്റർ-വിഷു അത്താഷം ആസ്വദിച്ചു. ഈ വർഷത്തെ സമ്മർ വാരാന്ത്യ സെമിനാറിനെപ്പറ്റിയുള്ള വിവരങ്ങൾ നൽകി. ജോണ് മാതണ്ട ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങൾക്ക് നന്ദി പറഞ്ഞു.
ിൃശ2018മുൃശഹ16ളൃമിസളീൗൃേ.ഷുഴ
റിപ്പോർട്ട്: ജോർജ് ജോണ്
ഫ്രാങ്ക്ഫർട്ട് ഫിഫ്റ്റി പ്ലസ് ഈസ്റ്റർ വിഷു ആഘോഷിച്ചു
12:24 AM Apr 19, 2018 | Deepika.com