റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചുപോകുന്ന കേളി കലാ സാംസ്കാരിക വേദി ബത്ത-ബി യുണിറ്റ് സെക്രട്ടറിയും ബത്ത ഏരിയ കമ്മിററി അംഗവുമായിരുന്ന സാജിദ് കാളികാവിന് ബത്ത ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് യാത്രയയപ്പു നൽകി.
ഏരിയ വൈസ് പ്രസിഡന്റ് സമദ് ചാത്തോലിൽ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ട് ആരംഭിച്ച യാത്രയയപ്പു ചടങ്ങിൽ ഏരിയ പ്രസിഡന്റും കേന്ദ്ര കമ്മിററി അംഗവുമായ സുരേന്ദ്രൻ കൂട്ടായി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ സ്വാഗതം ആശംസിച്ചു. കേളി ജോ: സെക്രട്ടറി ഷമീർ കുന്നുമ്മൽ, കേന്ദ്ര സാംസ്കാരിക വിഭാഗം കണ്‍വീനർ ടിആർ സുബ്രഹ്മണ്യൻ, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർമാരായ ശിവദാസൻ, അനിൽ അറക്കൽ, ട്രഷറർ സിടി പ്രകാശൻ, യുണിററ് പ്രസിഡന്റ് രജീഷ് പിണറായി, മറ്റു ഏരിയ കമ്മിററി - യുണിററ് കമ്മിററി അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബത്ത ഏരിയയുടെ ഉപഹാരം സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ സാജിദിന് സമ്മാനിച്ചു. ഏരിയ കമ്മിററി അംഗങ്ങൾ, യുണിററ് പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ