കുവൈത്ത്: കുവൈത്ത്, വയനാട് അസോസിയേഷനും ബത്തേരി എംഇഎസ് - കഐംഎച്ചഎം ആശുപത്രിയും ചേർന്ന് ജില്ലയിലെ ഏറ്റവും പാവപെട്ട വൃക്കരോഗികൾക്ക് സബ്സിഡി നിരക്കിൽ ഡയാലിസിസ് നൽകുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ പദ്ധതി ഏപ്രിൽ 14 ശനിയാഴ്ച എംഇഎസ് ആശുപത്രിയിൽ കുവൈത്ത്, വയനാട് അസോസിയേഷൻ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ആശുപത്രി മാനേജ്മന്റ് പ്രതിനിധികളും, ആശുപത്രി ജീവനക്കാരും, പ്രമുഖ സാമൂഹ്യപ്രവർത്തകരും അടങ്ങിയ ചടങ്ങിൽ വച്ചു ഉദ്ഘാടനം ചെയ്തു പ്രവർത്തനമാരംഭിച്ചു.
കുവൈത്ത് വയനാട് അസോസിയേഷൻ സെക്രട്ടറി റെജി ചിറയത്ത് സ്വാഗതം ആശംസിച്ച ഉദ്ഘാടനയോഗത്തിൽ എംഇഎസ് ഗെവേർണിംഗ് കമ്മിറ്റി പ്രസിഡന്റ് കക്കോടൻ മുഹമ്മദ് അധ്യക്ഷനായിരുന്നു. സ്വന്തം വൃക്ക മറ്റൊരു സമുദായത്തിലെ പാവപെട്ട വൃക്കരോഗിക്ക് നൽകി സ്വയം മാനവസ്നേഹത്തിന്റെ ഉദാത്തമാതൃകയായ ഷിബു കുറ്റിപറിച്ചെൽ ഉദ്ഘാടനം നിർവഹിച്ചു. തന്റെ ഉദ്ഘാടന പ്രസംഗത്തിൽ കുവൈത്ത് വയനാട് അസോസിയേഷന്റ പ്രയത്നത്തെ പ്രശംസിച്ച അദ്ദേഹം മറ്റു സംഘടനകളും ഇതേ മാതൃക പിന്തുടരുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.
ആശംസകൾ അർപ്പിച്ചുകൊണ്ട് റോയ് മാത്യു (ഗണഅ ആശ്രയ വയനാട് കണ്വീനർ), അയ്യൂബ് (ഹോസ്പിറ്റൽ മാനേജ്മന്റ് മുൻ മെന്പർ), കെ.എം ഷബീർ അഹമ്മദ് (എംഇഎസ് ഗവേർണിംഗ് ഡയറക്ടർ ബോർഡ് അംഗം), അബ്ദുൽ ഖാദർ (എംഇഎസ് ഹോസ്പിറ്റൽ വൈസ് പ്രസിഡന്റ്), എബി പോൾ ( അഡ്വൈസറി ബോർഡ് അംഗം, ജോണ് (മെഡിക്കൽ സൂപ്രണ്ടന്റ്) രാജമ്മ രാജപ്പൻ(ലഫ്റ്റനന്റ് ആർമി സർവീസ്), ജിതേന്ദ്രനാഥ് (സീനിയർ അനസ്തേഷ്യസ്റ്റ് ), രാജഗോപാൽ (സാമൂഹ്യ ജീവകാരുണ്യപ്രവർത്തകൻ) ജാനേഷ് (ഡയാലിസിസ് ചീഫ് ടെക്നിഷ്യൻ) എന്നിവർ സംസാരിച്ചു. ചടങ്ങിൽ സുൽത്താൻ ബത്തേരിയിലെ പ്രധാന ജീവകാരുണ്യ പ്രവർത്തകനായ രാജഗോപാലിന് അസോസിയേഷൻ സ്ഥാപക അംഗം സിദ്ദിഖ് മൊമെന്റോ നൽകി ആദരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ