കുവൈത്ത്: ലോക കേരള സഭാഅംഗവും ഒഎൻസിപി കുവൈത്തിന്റെ പ്രസിഡന്റുമായ ബാബു ഫ്രാൻസീസ് അയച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാനവശേഷി വികസന പാർലമെന്ററി കമ്മിറ്റിയംഗമായ എൻ. കെ പ്രേമചന്ദ്രൻ എംപി, കേന്ദ്ര വിദേശകാര്യമന്ത്രിയ്ക്ക് നിവേദനം നൽകുകയും തുടർന്ന് വിഷയത്തിന്റെ ഗൗരവം മനസിലാക്കി പ്രശ്നപരിഹാരമുണ്ടാകുമെന്നും ആവശ്യമായ നടപടി സ്വീകരിച്ചു വരികയാണെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രേഖമൂലം അറിയിച്ചു.
ആയിരക്കണക്കിന് ഇന്ത്യൻ എൻജിനീയർമാരെ നേരിട്ട് ബാധിക്കുന്ന വിഷയം വിദേശകാര്യമന്ത്രിയെ അറിയിച്ച എൻ.കെ. പ്രേമചന്ദ്രൻ എംപിക്കും, മറ്റു എംപിമാർക്കും നടപടികൾ ആരംഭിച്ച കേന്ദ്രമന്ത്രിക്കും കുവൈത്തിലെ പ്രവാസി സമൂഹത്തിന്റെ പൂർണപിന്തുണ അറിയിക്കുന്നു.