ഡബ്ലിൻ: മലങ്കര യാക്കോബായ സിറിയൻ സണ്‍ഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് ഓൾ അയർലൻഡ് ബാലകലോത്സവം മെയ് 5 ശനിയാഴ്ച ഡബ്ലിനിൽ വച്ചു നടത്തപ്പെടുന്നു. അയർലൻഡിൽ പ്രവർത്തിക്കുന്ന ഒന്‍പതോളം സണ്‍ഡേ സ്കൂളുകളിൽ നിന്നായി ഏകദേശം ഇരുനൂറോളം വിദ്യാർഥികൾ ബാലകലോത്സവത്തിൽ പങ്കെടുക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ www.mjssaireland.com എന്ന ഓണ്‍ലൈൻ സൈറ്റ് വഴി ഏപ്രിൽ 30ന് മുന്‍പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായാണ് ബാലകലോത്സവം നടത്തപ്പെടുന്നത.് കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ചു സംഗീതം, ആരാധനാഗീതം മലയാളം ,ആരാധനാഗീതം സുറിയാനി, പ്രസംഗം, ബൈബിൾ ക്വിസ്, ബൈബിൾ ടെസ്റ്റ്, തങ്കവാക്യം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഇതുകൂടാതെ ചിത്രരചനാ, പെയിന്റിംഗ് ചിത്രപ്രദർശനം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മത്സരത്തിൽ വിജയിക്കുന്നവർക്ക് ട്രോഫികളും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന സണ്‍ഡേ സ്കൂളിന് എവർ റോളിംഗ് ട്രോഫിയും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം അയർലൻഡ് ഭദ്രാസനതല ബാലകലോത്സവത്തിനു ആതിഥേയത്വം അരുളുന്നത് ഡബ്ലിന്‍ സെൻറ് ഗ്രീഗോറിയോസ് ജാക്കോബൈറ്റ് സിറിയൻ സണ്‍ഡേ സ്കൂളാണ്. ബാലകലോത്സവത്തിൻറെ വിജയത്തിനായി സണ്‍ഡേ സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിലും ഭദ്രാസനത്തിലെ വൈദീകരുടെ മേൽനോട്ടത്തിലും വിപുലമായ കമ്മിറ്റികൾ പ്രവർത്തനം നടത്തിവരുന്നു.
മേയ് അഞ്ചിന് രാവിലെ 9 .30 നു ടൈറൽസ് ടൗണിലുള്ള പവേഴ്സ് ടൌണ്‍ എഡ്യൂക്കേഷൻ ടുഗതർ നാഷണൽ സ്കൂളിൽ (Powerstown Education Together National School,Powerstown ,Tyrrelstown)പതാകഉയർത്തുന്നതോടുകൂടി ആരംഭിക്കുന്ന ബാലകലോത്സവം വൈകിട്ട് അഞ്ചുമണിയോടുകൂടി പൊതുസമ്മേളത്തെത്തുടർന്നു സമാപിക്കുന്നതായിരിക്കും എന്ന് എംജഐസ് എസ്എ അയർലൻഡ് മേഖല ഡയറക്ടർ ഫാ .ബിജു പാറേക്കാട്ടിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ബിനോയ് കുര്യാക്കോസ് (0876349093), എൻ.സി .മാത്യു (0877672933)
റിപ്പോർട്ട്: നോബി സി. മാത്യു
അയർലൻഡ് യാക്കോബായ സണ്‍ഡേ സ്കൂൾ അസോസിയേഷൻ ബാലകലോത്സവം മേയ് 5ന്
11:48 PM Apr 18, 2018 | Deepika.com