ഉച്ചകഴിഞ്ഞു 2.30നു ആരംഭിച്ച ആഘോഷമായ തിരുന്നാൾ കുർബാനക്ക് പ്രശസ്ത വചനപ്രഘോഷകൻ റവ. ഫാ. ടോമി എടാട്ട് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ സെബാസ്ത്യാനോസിന്റെ വിശ്വാസതീക്ഷ്ണത തലമുറകളിലേക്ക് കൈമാറുവാൻ ആഴമായ ആത്മീയാനുഭവത്തിലേക്ക് ഓരോരുത്തരും വളരണമെന്ന് തിരുന്നാൾ സന്ദേശത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. തിരുനാൾ കുർബാനയ്ക്കു ശേഷം വിശുദ്ധന്റെ രൂപം വെഞ്ചരിപ്പും, നേർച്ച വെഞ്ചരിപ്പും നടന്നു. അതേത്തുടർന്ന് ജപമാലരാമത്തിലൂടെ നടന്ന വർണശബളമായ തിരുന്നാൾ പ്രദക്ഷിണത്തിൽ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം പങ്കുകൊണ്ടു.
വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പരി. കന്യാമറിയം പ്രത്യക്ഷപ്പെട്ട് ഉത്തരീയം നൽകിയ പുണ്യ ഭൂമിയായ എയ്ൽസ്ഫോർഡ് പ്രയറി യുകെയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ തീർത്ഥാടനഭൂമിയും ആത്മീയവളർച്ചയുടെ സിരാകേന്ദ്രവുമാണ്. മെയ് 27 ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ’എയ്ൽസ്ഫോർഡ് തീർത്ഥാടനത്തിന്റെ’ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
റിപ്പോർട്ട്: ബിനു ജോർജ്