വിഷുവിന്റെ ആഘോഷത്തിരകൾ ഒരു ദിവസം മുന്പേ മലയാളി സമൂഹത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേവനം യുകെ വിഷുനിലാവ് സംഘടിപ്പിച്ചത്. ഗ്ലോസ്റ്റർ മുഖ്യവേദിയായി ഒരുക്കിയ വിഷുനിലാവിന്റെ ചടങ്ങുകളുടെ ഉദ്ഘാടനം ഡോ. ബിജു നിർവഹിച്ചു. ആഷ്ന അംബു, സാജൻ കരുണാകരൻ, ദിനേശ് എന്നിവർ ചേർന്ന് വിളക്ക് കൊളുത്തിയതോടെ ചടങ്ങുകൾക്ക് സമാരംഭമായി.
യുകെയിലെ പ്രമുഖ മോർട്ട്ഗേജ് ഇൻഷുറൻസ് അഡ്വൈസിംഗ് സ്ഥാപനമായ ഇൻഫിനിറ്റി ഫിനാൻഷ്യൽസ് ലിമിറ്റഡ്, മുത്തൂറ്റ് ഫിനാൻസ്, ഹെൽത്ത്കെയർ സ്ഥാപനമായ റോസ്റ്റർ കെയർ, ട്രാവൽ കന്പനിയായ ടൂർ ഡിസൈനേഴ്സ്, കോണ്ടിനെന്റൽ ഫൂഡ്സ്, ക്രിഷ് മോർഗൻ സോളിസിറ്റേർ സ് എന്നിവർ സ്പോണ്സർഷിപ്പ് തന്ന് സഹകരിച്ചു.
യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളും കലാസ്വാദകരും ഈ ചടങ്ങിൽ പങ്കുചേർന്നതാണ് പരിപാടി വൻ വിജയമാക്കിത്തീർത്തത്. ദീപക് യതീദ്രദാസ്, അനു ചന്ദ്ര , ജോസ് ജെയിംസ്, സ്മൃതി സതീഷ്, ഹെലൻ റോബർട്ട്, ലെക്സി എബ്രഹാം, ജിയ ഹരികുമാർ, ഹരികുമാർ വാസുദേവൻ, ശരണ്യ ആനന്ദ്, ബിന്ദു സോമൻ, ബിനുമോൻ കുരിയാക്കോസ് ഗ്ലോസ്റ്റർ, ഡരക് സോണി, വിനു ജോസഫ്, ട്രീസ ജിഷ്ണു, സോണി ജോസഫ് കോട്ടപ്പള്ളി, തോമസ് അലക്സാണ്ടർ, അലീന സജീഷ്, സന്ദീപ് കുമാർ, ശ്രീകാന്ത് നന്പൂതിരി, റെമ്യ പീറ്റർ എന്നിങ്ങനെ അനുഗ്രഹീതരായ ഗായകർ വേദിയിൽ രാഗമാലിക തീർത്തു. ദേശി നാച്ചിന്റെ കണ്ണഞ്ചിപ്പിക്കുന്ന നൃത്തച്ചുവടുകൾ സദസിനെ അക്ഷരാർത്ഥത്തിൽ കീഴടക്കി.
സേവനം യുകെ ഡയറക്ടർ ബോർഡ് അംഗം ദിലീപ് വാസുദേവൻ ചടങ്ങിൽ നന്ദി പറഞ്ഞു. ഡയറക്ടർ ബോർഡംഗങ്ങളോടും, വോയ്സ് റിക്കോർഡിഗ് ഇത്രയും നന്നായി സ്ക്രിപ്റ്റ് എഴുതി അവതരിപ്പിച്ച രശ്മി പ്രകാശിനോടും, സൗണ്ടും വീഡിയോ പ്രെ മോയൂം ഇൻട്രോയും ചുരുങ്ങിയ സമയത്തിനള്ളിൽ ഇത്രയും മികച്ചതായി തയാറാക്കിയ സന്തോഷ് എബ്രഹാമിനോടും, മറ്റു വീഡിയോകൾ ചെയ്ത മനോജ് വേണുഗോപാലിനോടും, ധീരജിനോടും ഉള്ള കൃതജ്ഞത സ്നേഹപൂർവം അറിയിച്ചു. വേദിയിലെത്തിയ എല്ലാവർക്കും മൊമന്േറാ നൽകി. റാഫിൾ ടിക്കറ്റിന് സമ്മാനവുമുണ്ടായിരുന്നു.
റിപ്പോർട്ട്: ദിനേശ് വെള്ളാപ്പിള്ളി