സിയാറ്റിൽ: കേരളത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് സാന്പത്തീക സഹകരണം ലക്ഷ്യമാക്കി സിയാറ്റിൽ സപ്തസ്വരയും കെയർ ആൻഡ് ഷെയറും സംയുക്തമായി സംഘടിപ്പിച്ച ’ഗാനോത്സവം 2018' പാലിയം ഇന്ത്യ ചെയർമാൻ പദ്മശ്രീ ഡോ. എം.ആർ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
കെയർ ആൻഡ് ഷെയർ പ്രസിഡന്റ് ടോണി ദേവസി സന്നിഹിതനായിരുന്നു. കേരളത്തിലെ പാലിയേറ്റിവ് കെയറിന്റെ ആവശ്യകതകളും പ്രവർത്തനങ്ങളും വിശദീകരിച്ച ഡോ. രാജഗോപാൽ പാലിയേറ്റീവ് സംരഭങ്ങൾക്കായി സിയാറ്റിൽ മലയാളികൾ നൽകുന്ന പ്രോത്സാഹനങ്ങളെ നന്ദിപൂർവം പ്രശംസിച്ചു. ഡോ. രാജഗോപാലിന്റെ പ്രവർത്തനങ്ങളെ അനുമോദിച്ചുകൊണ്ട് കെയർ ആൻഡ് ഷെയർ പ്രസിഡന്റ് ്രടോണി ദേവസി ഉപഹാരം സമ്മാനിച്ചു. സപ്തസ്വര ഡയറക്ടർ സന്തോഷ് നായർ പൊന്നാട അണിയിച്ചു . കഐഡബ്ല്യു പ്രസിഡന്റ് തോമസ് വർഗീസ് ആശംസകൾ നേർന്നു.
സപ്തസ്വരയുടെ നേതൃത്വത്തിൽ സാമൂഹ്യസേവനപ്രവർത്തനങ്ങളുടെ ധനസമാഹരണ ലക്ഷ്യവുമായി 2009 മുതൽ വർഷംതോറും നടത്തിവരുന്ന ഗാനോത്സവം സിയാറ്റിൽ മലയാളികളുടെ പൂർണ സഹകരണവും, പ്രോത്സാഹനങ്ങളും നേടിയിട്ടുണ്ട്. 30 ഓളം കലാപ്രതിഭകൾ പങ്കെടുത്ത ഗാനോത്സവം 2018 മികവുറ്റ അവതരണവും സംഗീതവിസ്മയവും കാഴ്ചവച്ചു. തനതായ കേരളസംഗീതം നിറഞ്ഞു കവിയുന്ന ഈ കലാവിരുന്ന് പുതുതലമുറയെ മലയാളഭാഷയിലേക്കു ആകർഷിക്കുന്നതോടൊപ്പം സാമൂഹികജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നു.
പാലിയേറ്റീവ് കെയർ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നൽകുന്ന ഡോ. രാജഗോപാലിന്റെയും, ഷീബ അമീറിന്റെയും സിയാറ്റിൽ സന്ദർശനങ്ങൾ ഈ മേഖലയിലെ ആവശ്യതകളെക്കുറിച്ചു കൂടുതൽ അറിവു നൽകി. 1990ൽ ഷിക്കാഗോ കേന്ദ്രമായി രൂപം കൊണ്ട കെയർ ആൻഡ് ഷെയർ 3 മില്യണ്‍ ഡോളറിലധികം സേവനപദ്ധതികൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. യുഎസ് ഗവണ്മെന്റിന്റെ ആദായനികുതി മാനദണ്ഡങ്ങൾപ്രകാരം കെയർ ആൻഡ് ഷെയർ സംഭാവനകൾ നികുതി രഹിതമാണ്.
റിപ്പോർട്ട്: ഷൈജു കെ. ആൻണി