ഫിലഡൽഫിയ: ഡെലവേർവാലിയിലെ പ്രഥമ മലയാളി സംഘടനയായ കലാ മലയാളി അസോസിയേഷൻ ഓഫ് ഡെലവേർവാലിയുടെ ഈവർഷത്തെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 22നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ന് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ നടത്തുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു. പെൻസിൽവേനിയയിലേയും സമീപ സംസ്ഥാനങ്ങളിലേയും പ്രവാസി മലയാളികൾക്കിടയിൽ കലാസാംസ്കാരിക പ്രവർത്തനങ്ങളുമായി നാലു പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന കല, സാമൂഹ്യ സേവന രംഗത്ത് അനുകരണീയമായ മാതൃകയാണ് കാഴ്ചവച്ചിട്ടുള്ളത്.
കലയുടെ വിവിധ പ്രവർത്തകസമിതികളായ അഡ്വൈസറി കൗണ്‍സിൽ, വിമൻസ് ഫോറം, യൂത്ത് ഫോറം തുടങ്ങിയവയുടെ രൂപീകരണവും പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് പൂർത്തിയാകുമെന്ന് സംഘാടകർ അറിയിച്ചു. കലയുടെ ഇക്കൊല്ലത്തെ റാഫിൾ ടിക്കറ്റിന്റെ കിക്ക്ഓഫ്, കലാ ന്യൂസ് ലെറ്ററിന്റെ പ്രകാശനം എന്നിവയും തദവസരത്തിൽ നടത്തുന്നതാണ്.
കലയുടെ എല്ലാ പ്രവർത്തകരേയും, അഭ്യുദയകാംക്ഷികളേയും പ്രവർത്തനോദ്ഘാടന നഗരിയിലേക്ക് ക്ഷണിക്കുന്നതായി പിആർഒ ജോർജ് വി. ജോർജ് പത്രക്കുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ജയിംസ് കുറിച്ചി (പ്രസിഡന്റ്) 856 275 4014, അലക്സ് ജോണ്‍ (ചെയർ, അഡ്വൈസറി കൗണ്‍സിൽ) 215 715 8114, ഡോ. ജയ്മോൾ ശ്രീധർ (ചെയർ, വിമൻസ് ഫോറം) 484 535 1555, റ്റിജോ ഇഗ്നേഷ്യസ് (ചെയർ, യൂത്ത് ഫോറം) 267 475 6606.
Venue: 1009 Unruh Ave, Philadelphia, PA 19111.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം