+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളം സൊ​സൈ​റ്റി ഹൂ​സ്റ്റ​ണി​ന്‍റെ ഏ​പ്രിലിലെ സ​മ്മേ​ള​നം സംഘടിപ്പിച്ചു

ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം സൊ​സൈ​റ്റി​യു​ടെ ഏ​പ്രി​ൽ സ​മ്മേ​ള​നം 8 ഞാ​യ​ർ നാ​ലി​ന് കേ​ര​ളാ ഹൗ​സി​ൽ സ​മ്മേ​ളി​ച്ചു. ഈ​ശോ ജേ​ക്ക​ബ് അ​വ​ത​രി​പ്പി​ച്ച ’
മ​ല​യാ​ളം സൊ​സൈ​റ്റി ഹൂ​സ്റ്റ​ണി​ന്‍റെ  ഏ​പ്രിലിലെ സ​മ്മേ​ള​നം സംഘടിപ്പിച്ചു
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം സൊ​സൈ​റ്റി​യു​ടെ ഏ​പ്രി​ൽ സ​മ്മേ​ള​നം 8 ഞാ​യ​ർ നാ​ലി​ന് കേ​ര​ളാ ഹൗ​സി​ൽ സ​മ്മേ​ളി​ച്ചു. ഈ​ശോ ജേ​ക്ക​ബ് അ​വ​ത​രി​പ്പി​ച്ച ’ക​ണ്ണി​ല്ലാ​ത്ത ഈ ​ക​ണ്മ​ണി’ എ​ന്ന ക​വി​ത​യും ജോ​സ​ഫ് ത​ച്ചാ​റ​യു​ടെ ’ഉ​ത്തി​രി​പ്പു ക​ടം’ എ​ന്ന ചെ​റു​ക​ഥ​യു​മാ​യി​രു​ന്നു പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ.

ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം ഈ​ശ്വ​ര​പ്രാ​ർ​ത്ഥ​ന​യോ​ടെ ആ​രം​ഭി​ച്ചു. ടി.​എ​ൻ. ശാ​മു​വ​ൽ ആ​യി​രു​ന്നു മോ​ഡ​റേ​റ്റ​ർ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹൃ​സ്വ​മാ​യ ആ​മു​ഖ​പ്ര​സം​ഗ​ത്തി​നു​ശേ​ഷം ഈ​ശോ ജേ​ക്ക​ബ് ’ക​ണ്ണി​ല്ലാ​ത്ത ഈ ​ക​ണ്മ​ണി’ എ​ന്ന അ​ദ്ദേ​ഹം ര​ചി​ച്ച ക​വി​ത അ​വ​ത​രി​പ്പി​ച്ചു. പ്രാ​രം​ഭ​മാ​യി അ​ദ്ദേ​ഹം ക​വി​ത​യു​ടെ പ​ശ്ചാ​ത്ത​ലം സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. ഈ ​ക​വി​ത ക​ണ്ണി​ല്ലാ​ത്ത​വ​ർ​ക്കു​വേ​ണ്ടി കാ​ഴ്ച​വ​യ്ക്കു​ക​യാ​ണ്. ക​വി​ത​യെ​ങ്കി​ലും ഒ​രു പ്രാ​ർ​ത്ഥ​നാ​ഗാ​നം​പോ​ലെ ആ​ല​പി​ക്കേ​ണ്ട​താ​ണ്. ക​ണ്ണി​ല്ലാ​ത്ത​വ​രു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഈ​ശ്വ​ര​നോ​ടു​ള്ള അ​റി​യി​പ്പും ക​ണ്ണു ന​ൽ​ക​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​ണ് ഈ ​ക​വി​ത​യു​ടെ കാ​ത​ൽ എ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

"നാ​ഥാ നി​ന്‍റെ ക​ണ്ണി​ൽ നോ​ക്കി ക​ണ്ണു​ത​രൂ എ​ന്നു ചൊ​ല്ലാ​ൻ
ക​ണ്ണി​ല്ലാ​ത്തീ ക​ണ്മ​ണി​യ്ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്‍റെ നാ​ഥാ!​'

തു​ട​ർ​ന്ന് ജോ​സ​ഫ് ത​ച്ചാ​റ ’ഉ​ത്തി​രി​പ്പു ക​ടം’ എ​ന്ന ത​ന്‍റെ ക​ഥ അ​വ​ത​രി​പ്പി​ച്ചു. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​കാ​ല​ത്ത് അ​നു​ഭ​വി​ക്കു​ന്ന അ​മി​ത സ്വാ​ത​ന്ത്ര്യ​വും അ​തി​ൽ നി​ന്ന് ഉ​ണ്ടാ​കാ​വു​ന്ന ചി​ല പ്ര​ശ്ന​ങ്ങ​ളും ഈ ​ക​ഥ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. ക​ഥാ​നാ​യ​ക​ന്‍റെ സു​ഹൃ​ത്ത് ഒ​രു വ​ലി​യ ക​ട​ത്തി​ൽ ചെ​ന്നു​വീ​ഴു​ന്നു. അ​യാ​ളെ ര​ക്ഷി​ക്കാ​നാ​യി ക​ഥാ​നാ​യ​ക​ൻ മ​റ്റൊ​രാ​ളാ​ൾ​ക്കു​വേ​ണ്ടി ജാ​മ്യം നി​ൽ​ക്കു​ന്നു. അ​വ​സാ​നം അ​തു​കൊ​ടു​ത്തു തീ​ർ​ക്കാ​ൻ ക​ഴി​യാ​തെ ക​ഥാ​നാ​യ​ക​ൻ വി​ഷ​ണ്ണ​നാ​യി നോ​ക്കി നി​ൽ​ക്കു​ന്നു.

ത​ട​ർ​ന്നു​ള്ള പൊ​തു​ച​ർ​ച്ച തി​ക​ച്ചും സ​ജീ​വ​മാ​യി​രു​ന്നു. ച​ർ​ച്ച​യി​ൽ പൊ​ന്നു പി​ള്ള, എ.​സി. ജോ​ർ​ജ്, നൈ​നാ​ൻ മാ​ത്തു​ള്ള, ദേ​വ​രാ​ജ് കാ​രാ​വ​ള്ളി​ൽ, ടി.​എ​ൻ. ശാ​മു​വ​ൽ, തോ​മ​സ് ത​യ്യി​ൽ, ഷി​ജു ജോ​ർ​ജ്, സ​ലിം അ​റ​യ്ക്ക​ൽ, ജെ​യിം​സ് ചാ​ക്കോ മു​ട്ടു​ങ്ക​ൽ, ടോം ​വി​രി​പ്പ​ൻ, തോ​മ​സ് വ​ർ​ഗീ​സ്, കു​രി​യ​ൻ മ്യാ​ലി​ൽ, ജോ​സ​ഫ് ത​ച്ചാ​റ, ഈ​ശൊ ജേ​ക്ക​ബ്, റോ​ഷ​ൻ ഈ​ശൊ, ബാ​ബു തെ​ക്കെ​ക്ക​ര, ടി.​ജെ. ഫി​ലി​പ്പ്, ജി. ​പു​ത്ത​ൻ​കു​രി​ശ്, ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട് മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു.​പൊ​ന്നു പി​ള്ള​യു​ടെ കൃ​ത​ജ്ഞ​താ പ്ര​സം​ഗ​ത്തി​നു​ശേ​ഷം സ​മ്മേ​ള​നം സ​മാ​പി​ച്ചു.

മ​ല​യാ​ളം സൊ​സൈ​റ്റി​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ​ക്ക്:
മ​ണ്ണി​ക്ക​രോ​ട്ട് (പ്ര​സി​ഡ​ന്‍റ്) 281 857 9221(www.mannickarottu.net),
ജോ​ളി വി​ല്ലി (വൈ​സ് പ്ര​സി​ഡ​ന്‍റ്) 281 998 4917, പൊ​ന്നു​പി​ള്ള (വൈ​സ് പ്ര​സി​ഡ​ന്‍റ്) 281 261 4950,
ജി. ​പു​ത്ത​ൻ​കു​രി​ശ് (സെ​ക്ര​ട്ട​റി) 281 773 1217

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് മ​ണ്ണി​ക്ക​രോ​ട്ട്