ഹൂസ്റ്റണ്‍: മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു ബുഷിന്റെ ഭാര്യയും മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ മാതാവുമായ ബാർബറ ബുഷ് (92) ഏപ്രിൽ 17 ചൊവ്വാഴ്ച ഹൂസ്റ്റണിൽ അന്തരിച്ചു. സ്വവസതിയിലായിരുന്ന അന്ത്യം. ദീർഘനാളുകളായി രോഗിയായി കഴിഞ്ഞിരുന്ന ഇവർ അവസാന ദിവസങ്ങളിൽ ആശുപത്രി ചികിത്സ ഉപേക്ഷിച്ചിരുന്നു.
1925 ജൂണ്‍ 8 ന് ന്യൂയോർക്കിലായിരുന്നു ജനനം. 1945 ൽ ജോർജ് എച്ച് ഡബ്ല്യു ബുഷിനെ വിവാഹം കഴിച്ചു. സ്മിത്ത് കോളേജിൽ വിദ്യാർത്ഥിനിയായിരുന്ന ഇവർ 19 വയസിലാണു വിവാഹിതയായത്.
അമേരിക്കൻ ചരിത്രത്തിൽ ഭർത്താവിനുശേഷം മകൻ പ്രസിഡന്റാകുന്നത് രണ്ടാമത്തെ സംഭവമാണ്.അബിഗേയിൽ ആഡംസിനാണ് ഈ ഭാഗ്യം ആദ്യം ലഭിച്ചത്. ഇവരുടെ ഭർത്താവ് ജോണ്‍ ആംഡംസും തുടർന്ന് മകൻ ജോണ്‍ ക്വിൻസി ആഡംസും വൈറ്റ് ഹൗസിൽ എത്തിയിരുന്നു. മുൻ ഫ്ളോറിഡാ ഗവർണർ ജെബ് ബുഷ് ഉൾപ്പെടെ അഞ്ചു മക്കളും 17 കൊച്ചുമക്കളുമാണ് ബാർബറ ബുഷ് ദന്പതിമാർക്കുള്ളത്.
സംസ്കാര ചടങ്ങ് ഏപ്രിൽ 21 ശനിയാഴ്ച 11ന് ഹൂസ്റ്റണ്‍ സെന്റ് മാർട്ടിൻസ് എപ്പിസ്കോപ്പൽ ചർച്ചിൽ നടക്കും. ക്ഷണിതാക്കൾക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ബുഷ് ലൈബ്രറി പരിസരത്താണ് അന്ത്യവിശ്രമം.
റിപ്പോർട്ട്: പി.പി.ചെറിയാൻ