+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാക്കോ കണിയാലില്‍ ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: കെഎസ്ആര്‍ടിസി റിട്ട. സൂപ്രണ്ടും (കോട്ടയം), ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജോയിന്‍റ് സെക്രട്ടറിയും വര്‍ക്കിംഗ് കമ്മറ്റിയംഗവുമായിരുന്ന ചാക്കോ കണിയാലില്‍ (85) ചിക്കാഗോയില്‍ നിര്യാതനായി. ഓള്‍ കേ
ചാക്കോ കണിയാലില്‍ ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: കെഎസ്ആര്‍ടിസി റിട്ട. സൂപ്രണ്ടും (കോട്ടയം), ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജോയിന്‍റ് സെക്രട്ടറിയും വര്‍ക്കിംഗ് കമ്മറ്റിയംഗവുമായിരുന്ന ചാക്കോ കണിയാലില്‍ (85) ചിക്കാഗോയില്‍ നിര്യാതനായി. ഓള്‍ കേരള കത്തോലിക്കാ കോണ്‍ഗ്രസ് കലാമണ്ഡലം സെക്രട്ടറി, കെഎസ്ആര്‍ടിസി സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ പരേതയായ സി.ജെ. അന്നമ്മ കൈപ്പുഴ ചാമക്കാലാ കിഴക്കേതില്‍ കുടുംബാംഗം. മക്കള്‍: വിനി മാത്തുക്കുട്ടി പൂതക്കാട്ട് (ഡാളസ്), ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി, ചിക്കാഗോ മലയാളി അസോസിയേഷന്‍ എന്നിവയുടെ മുന്‍ പ്രസിഡന്‍റും കേരളാ എക്സ്പ്രസ് പത്രത്തിന്‍റെ എക്സിക്യൂട്ടീവ് എഡിറ്ററുമായ ജോസ് കണിയാലി, ചിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജിമ്മി കണിയാലി.

മരുമക്കള്‍: മാത്തുക്കുട്ടി പൂതക്കാട്ട്, ലൂസി നരിച്ചിറയില്‍, ലിന്‍സി കല്ലാറ്റ്. ഏഴ് കൊച്ചുമക്കളുണ്ട്. സഹോദരങ്ങള്‍: മേരി, കണിയാലില്‍ ഫിലിപ്പ്, തോമസ്, ജോണ്‍, പരേതനായ പോള്‍, ലൂക്കോസ്.

ഏപ്രില്‍ 19ന് (വ്യാഴം) വൈകിട്ട് ഏഴിന് മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ പ്രത്യേക പ്രാർഥന നടക്കും. ഏപ്രില്‍ 21 ന് (ശനി) രാവിലെ എട്ട് മുതല്‍ ഒൻപത് വരെ മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്നാനായ പള്ളിയില്‍ പൊതുദര്‍ശനം. 9.30ന് ദിവ്യബലിക്ക് ശേഷം ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്ക്കാരം.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം