ബർലിൻ: ഡിജിറ്റൽ ബാങ്കായ എൻ26 ജർമനിയിൽ വൻ കുതിപ്പ് നടത്തുന്നു. പ്രവർത്തനം തുടങ്ങി മൂന്നു വർഷത്തിനുള്ളിൽ ബാങ്കിന് പത്തു ലക്ഷം ഉപയോക്താക്കളായി. ബർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക്, 17 യൂറോപ്യൻ വിപണികളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു.
വാലന്റിൻ സ്റ്റാൽഫ് എന്ന സംരംഭകനാണ് സ്റ്റാർട്ടപ്പ് രീതിയിൽ എൻ26നു തുടക്കം കുറിച്ചത്. യൂറോപ്പിലെ ആദ്യ മൊബൈൽ ബാങ്ക് എന്നാണ് അദ്ദേഹം എൻ26നെ വിശേഷിപ്പിക്കുന്നത്.
കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ശാഖ പോലുമില്ലെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. സ്മാർട്ട്ഫോണ്‍ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓണ്‍ലൈൻ ബാങ്കിംഗ് മാത്രമാണ് നടത്താൻ സാധിക്കുക.
ഫ്രീ ബേസിക് കറന്റ് അക്കൗണ്ടും ബ്ലാക്ക് മാസ്റ്റർകാർഡും ബാങ്ക് നൽകുന്നു. കറന്റ് അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കുന്നതിന് ഫീസ് ഈടാക്കുന്നില്ല. വിദേശത്തു പോയി വിദേശ കറൻസി പിൻവലിക്കുന്നതിനും ചാർജ് ഇല്ല. വിദേശ കറൻസി ഇടപാടുകളാണ് ഏറെയും നടത്തിവരുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ ഡിജിറ്റൽ ബാങ്കിന് വൻ കുതിപ്പ്
11:04 PM Apr 17, 2018 | Deepika.com