+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ഫ് എ​ഗൈ​ൻ ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത് ലോ​ക ആ​രോ​ഗ്യ​ദി​നം ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത്: കു​വൈ​ത്തി​ലെ ലൈ​ഫ് എ​ഗൈ​ൻ ഫൗ​ണ്ടേ​ഷ​ൻ ഏ​പ്രി​ൽ 7നു ​മൈ​ദാ​ൻ ഹ​വ​ല്ലി​യി​ലെ അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ എ​ൽ​എ​എ​ഫ് കു​വൈ​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​വും ലോ​ക ആ​രോ​ഗ്യ
ലൈ​ഫ് എ​ഗൈ​ൻ ഫൗ​ണ്ടേ​ഷ​ൻ കു​വൈ​ത്ത് ലോ​ക ആ​രോ​ഗ്യ​ദി​നം ആ​ഘോ​ഷി​ച്ചു
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ ലൈ​ഫ് എ​ഗൈ​ൻ ഫൗ​ണ്ടേ​ഷ​ൻ ഏ​പ്രി​ൽ 7നു ​മൈ​ദാ​ൻ ഹ​വ​ല്ലി​യി​ലെ അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ എ​ൽ​എ​എ​ഫ് കു​വൈ​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​വും ലോ​ക ആ​രോ​ഗ്യ ദി​ന​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. താ​ര സാ​ന്നി​ദ്ധ്യം നി​റ​ഞ്ഞ ച​ട​ങ്ങി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ജീ​വാ സാ​ഗ​ർ, കു​വൈ​ത്ത് എ​ൽ​എ​എ​ഫ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഡോ. ​ഹി​ന്ദ് ഹ​മ​ദ് അ​ഹ​മ്മ​ദ് അ​ൽ ബ​ഹാ​ർ, മാ​ലി​ക് ഇ​സ്സ അ​ഹ​മ്മ​ദ് അ​ൽ അ​ജീ​ൽ, ലൈ​ഫ് എ​ഗൈ​ൻ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക ഗൗ​ത​മി ത​ടി​മാ​ല, ബോ​ളി​വു​ഡ് താ​ര​വും മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യും എം​പി​യു​മാ​യ ശ​ത്രു​ഘ്ൻ സി​ൻ​ഹ, ബോ​ളി​വു​ഡ് താ​രം പൂ​നം ധി​ല്ല​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം എ​ൽ​എ​എ​ഫ് കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ് വെ​ങ്കി​ട് കോ​ഡൂ​രി, ഉ​പ​ദേ​ഷ്ടാ​വാ​യ സു​രേ​ഷ് കെ.​പി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ന്തി ന​ട​രാ​ജ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നീ​തു സിം​ഗ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കാ​ൻ​സ​ർ പോ​ലെ​യു​ള്ള ജീ​വി​ത രീ​തി രോ​ഗ​ങ്ങ​ൾ പെ​രു​കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​വ​യെ പ്ര​തി​രോ​ധി​ക്കാ​നും പി​ടി​പെ​ട്ടാ​ൽ അ​തി​നെ​തി​രെ പൊ​രു​താ​നും ഉ​ള്ള മാ​ന​സി​ക പി​ന്തു​ണ​യും വേ​ണ്ട സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സം​ഘ​ട​ന​യു​ടെ കു​വൈ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ കു​വൈ​റ്റി​ലെ സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ലും ജ​ന​സ​മ്മ​തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ പൂ​ർ​ണ​മാ​യ ഒ​രു ജീ​വി​ത​ത്തി​നു ഏ​റ്റ​വും ആ​വ​ശ്യ​മാ​യ​ത് ര​ണ്ടു കാ​ര്യ​ങ്ങ​ളാ​ണ്് ഒ​ന്ന് വി​ദ്യ അ​ല്ലെ​ങ്കി​ൽ അ​റി​വ് ര​ണ്ട് ആ​രോ​ഗ്യം, ഇ​ത് ര​ണ്ടും ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ലൈ​ഫ് എ​ഗൈ​ൻ ഇ​പ്പോ​ൾ മു​ന്നി​ൽ കാ​ണു​ന്ന വെ​ല്ലു​വി​ളി, അ​തി​നാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഈ ​കൂ​ട്ടാ​യ്മ.

ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ത്തി​ൽ കാ​ൻ​സ​ർ പ്ര​തി​രോ​ധം കാ​ൻ​സ​ർ അ​തി​ജീ​വ​നം എ​ന്നി​വ​യെ കു​റി​ച്ചും പ്ര​ത്യേ​കി​ച്ചു പു​ക​യി​ല​ജ​ന്യ​മാ​യ കാ​ൻ​സ​റി​നെ​തി​രെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ങ്കു​വ​ച്ച​പ്പോ​ൾ, പ്ര​തി​രോ​ധ​കു​ത്തി​വ​യ്പു​ക​ളു​ടെ​യും വാ​ർ​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ളു​ടെ​യും പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചു​മാ​യി​രു​ന്നു പൂ​നം ധി​ല്ല​ൻ സം​സാ​രി​ച്ച​ത്.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​റ​ക്കി​യ സോ​വ​നീ​ർ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ജീ​വാ സാ​ഗ​ർ​ന്‍റെ​യും ഗൗ​ത​മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മ​റ്റു അ​തി​ഥി​ക​ളോ​ടും നേ​തൃ​ത്വ​നി​ര​യോ​ടും ഒ​പ്പം എ​ൽ​എ​എ​ഫ് കു​വൈ​റ്റി​ന്‍റെ കോ​ർ ക​മ്മി​റ്റി മെ​ന്പേ​ഴ്സാ​യ ഷൈ​നി ഫ്രാ​ങ്ക്, വി​ജ​യ നാ​യ​ർ, ചി​ന്നു കോ​ര, നാ​ഗേ​ശ്വ​ര റാ​വു, പ്ര​ഗ്യ എ​ന്നി​വ​ർ ചേ​ർ​ന്നു പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ