കുവൈത്ത് സിറ്റി: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമതി കുവൈത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 13 വെള്ളിയാഴ്ച സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അമ്മാൻ ബ്രാഞ്ചിൽ വച്ചു അശ്വതി ഉത്സവം ആഘോഷിച്ചു.
ദേവീസ്തുതിയിൽ തുടങ്ങിയ ചടങ്ങുകൾ സമതി പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബിനോയ് ചന്ദ്രൻ, വിജയരാഘവൻ തലശേരി, റെജി, ആനന്ദ് ഉദയൻ, രാജേഷ്, ബിനു കൃഷ്ണൻ, സത്യൻ , അനിൽ കുമാർ വള്ളികുന്നം, വനജാക്ഷക്കുറുപ്പ് എന്നിവർ നിലവിളക്കു കൊളുത്തി ചടങ്ങുകൾക്ക് ആരംഭംകുറിച്ചു. മീനഭരണിയെ കുറിച്ച് രക്ഷാധികാരി ബിനോയ് ചന്ദ്രൻ വിശദികരിച്ചു ,കുവൈത്തിലെ പ്രസിദ്ധനായ പ്രാസംഗികൻ വിജയരാഘവൻ തലശേരിയുടെ ആധ്യാത്മിക പ്രഭാഷണം സദസിന് ഉണർവേകി. അതിനുശേഷം നടന്ന അമ്മമാരുടെ ലളിതാസഹസ്രനാമ പാരായണം അനുഗ്രഹീതമായൊരു അനുഭൂതി ഭക്തതരിൽ ഉളവാക്കി. പ്രധാന വഴിപാടായ കുത്തിയോട്ട പാട്ടും ചുവടും ചടങ്ങിനെ ഭക്തിയുടെ പരകോടിയിലെത്തിച്ചു തുടർന്ന് കഞ്ഞി സദ്യയോടുകൂടി ഈ വർഷത്തെ ചടങ്ങുകൾക്ക് സമാപനം കുറിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ