ഡിട്രോയിറ്റ്: കേരളത്തിന്റെ കാർഷിക സമൃദ്ധിയുടെയും നല്ല നാളെയുടെയും പ്രത്യാശയുണർത്തുന്ന വിഷു നാളിൽ ബംഗാളി മുതൽ മലയാളിവരെ ഉൾക്കൊള്ളുന്ന മെട്രോ ഡിട്രോയിറ്റിലെ ഇന്ത്യക്കാർക്ക് കേരളീയ വിരുന്നൊരുക്കി കെഎച്ച്എൻഎ മിഷിഗണ്‍.
നോവായ് ശ്രീ വെങ്കടേശ ക്ഷേത്രത്തിലെ വർണാഭമായ വിഷു മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് ഭാഷകളുടെയും മതങ്ങളുടെയും അതിരുകൾ ഭേദിച്ച ഈ സൗഹാർദ്ദ സദ്യ സംഘടിപ്പിച്ചത്. മലയാളിക്ക് പരിചിതമായ എല്ലാത്തരം പച്ചക്കറികളും കറിക്കൂട്ടുകളും സംയോജിപ്പിച്ചു രണ്ടു ദിവസങ്ങളിലായി നടത്തിയ വിരുന്നൊരുക്കലിന് ആനന്ദ് ഗംഗാധരൻ, ആശാ മനോഹർ, മനോജ് വാരിയർ, പ്രസന്ന മോഹൻ, അനിത ഗംഗാധരൻ, സുനിൽ പെയ്ൻക്കോൾ, ബൈജു പണിക്കർ, സുദർശന കുറുപ്പ്, അജി അയ്യന്പള്ളി സുരേന്ദ്രൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
വിഭവസമൃദ്ധമായ സദ്യക്കുശേഷം വിവിധ കലാപരിപാടികളും സംഗീത സായാഹ്നവും നടന്നു. വ്യത്യസ്തമായ കലാവിരുന്നുകൾക്കു ഗീത നായർ, ബിനി പണിക്കർ, രാജേഷ് നായർ, ദിനേശ് ലക്ഷ്മണൻ, രാജേഷ് കുട്ടി, സതീഷ് മാടന്പത്ത്, ധന്യ നായർ, നവ്യ പൈൻക്കോൽ തുടങ്ങിയവർ പങ്കാളികളായി. കണ്ണഞ്ചിപ്പിച്ച കരിമരുന്നു പ്രയോഗങ്ങളോടെ ഇക്കൊല്ലത്തെ ആഘോഷങ്ങൾക്ക് കൊടിയിറങ്ങി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം