ഹെയ്തി: വേൾഡ് മലയാളി ഫെഡറേഷൻ ഹെയ്തിയുടെ ആഭിമുഖ്യത്തിൽ കരീബിയൻ ദ്വീപ് ആയ ഹെയ്തിയിൽ ഏപ്രിൽ 15 ന് വളരെ വിപുലമായി വിഷു ആഘോഷിച്ചു. ഉച്ചക്ക് 2ന് വിഭവ സമൃദ്ധമായ സദ്യയോട് കൂടെ പരിപാടി ആരംഭിച്ചു.
പ്രസിഡന്റ് സജീവ് അധ്യക്ഷത വഹിച്ച ആഘോഷപരിപാടിയിൽ വടം വലി, മ്യൂസിക് ചെയർ, സുന്ദരിക്കു പൊട്ട് തൊടൽ മുതലായ ഒട്ടനവധി കലാപരിപാടികളും വിഷു ആഘോഷത്തിന് നിറപ്പകിട്ടേകി. പരിപാടിക് സിഐഎസ്എഫ് ഫോഴ്സ് കമാൻഡർമാരായ തുഷാർ, ധനഞ്ജയ് ശുക്ള, ആസാം റൈഫിൾസ് ഫോഴ്സ് കമാൻഡർ ഹരിദാസ് ദോഗ്ര, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് പത്താനിയ എന്നിവർ ആശംസകൾ നേർന്നു.
ഹെയ്തിയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരുപരിപാടി നടത്തുന്നത്. ഇതിനെ വേൾഡ് മലയാളി ഫെഡറേഷനെ പത്താനിയാ പ്രത്യേകം അഭിനന്ദിച്ചു. കലാപരിപാടിയിൽ വിജയച്ചവർക്കുള്ള സമ്മാനദാനം വാൽഡോർ ഓപ്പറേഷൻ ഡയറക്ടർ സുരേഷ് കുമാർ നിർവഹിച്ചു. വിഭവസമൃദമായ സദ്യ ഉണ്ടാക്കിയ ലേഡീസ് വിംഗിനെ പ്രത്യേകം അഭിനന്ദിക്കേണ്ടതാകുന്നു. ഓരോ മെന്പർമാരുടെയും കൂട്ടായ പ്രവർത്തനം പരിപാടി വൻ വിജയമാക്കി തീർത്തു. ജനറൽ സെക്രട്ടറി ജിതിന്റെ നന്ദി പ്രകാശനത്തോടെ രാത്രി 7.30ന് പരിപാടി അവാസനിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ