മിനിസോട്ട: ഭർത്താവിനെയും രൂപസാദൃശ്യമുള്ള മറ്റൊരു സ്ത്രീയേയും കൊലപ്പെടുത്തി പോലീസ് വലയത്തിൽ നിന്നും രക്ഷപ്പെട്ട ലോയ്സ് റിയാസിന് (56) വേണ്ടിയുള്ള രാജ്യവ്യാപക തിരച്ചിൽ പോലീസ് ഉൗർജിതപ്പെടുത്തി.
മൂന്നു മക്കളും ഒരു കൊച്ചു മകനുമുള്ള ലോയ്സ്, ഭർത്താവ് ഡേവിഡ് റിയാസിനെ മാർച്ച് 23 നാണ് വെടിവച്ചു കൊലപ്പെടുത്തിയത്. ഡേവിഡുമായി ബിസിനസ് ബന്ധമുണ്ടായിരുന്ന സുഹൃത്ത് ഡേവിഡിനെ കാണാനില്ലെന്ന വിവരം പോലീസ് അറിയിച്ചു. തുടർന്നു വീട്ടിലെത്തി പരിശോധിച്ച പോലീസിനു നിരവധി വെടിയുണ്ടകൾ തലയിലും ദേഹത്തും തുളച്ചുകയറി നിലയിൽ ഡേവിഡിനെ മൃതദേഹം കണ്ടെത്തി.
ഭാര്യ ലോയ്സിനു വേണ്ടി പോലീസ് വല വിരിച്ചെങ്കിലും ഇവർ അതിവിദഗ്ധമായി രക്ഷപ്പെട്ടു. തുടർന്ന് രണ്ടാഴ്ചക്കു ശേഷം ഫ്ളോറിഡാ ഫോർട്ട് മയേഴ്സിൽ ഇവരുടെ രൂപ സാദൃശ്യമുള്ള പമീല ഹച്ചിസനുമായി (59) ബന്ധം സ്ഥാപിച്ചു. ഏപ്രിൽ 9 ന് പമീലയെ ഫോർട്ട് മയേഴ്സ് ബീച്ചിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ ക്രെഡിറ്റ് കാർഡും ്രെഡെവിംഗ് ലൈസൻസും തിരിച്ചറിയൽ രേഖകളും വാഹനവും കൈക്കലാക്കി ലൊയ്സ് അവിടെ നിന്നും കടന്നുകളഞ്ഞു.
ഗാംബ്ലിംഗിൽ വലിയ തുക നഷ്ടപ്പെട്ട ലോയ്സ് പണത്തിനു വേണ്ടിയാണ് കൊല നടത്തിയതെന്നു പോലീസ് പറഞ്ഞു. അവസാനമായി ടെക്സസ് കോർപസ് ക്രിസ്റ്റിയിലാണ് ഇവർ പ്രത്യക്ഷപ്പെട്ടത്. ഇവർ അപകടകാരിയാണെന്നും ഇവരെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം രാജ്യവ്യാപകമാക്കിയിരിക്കുകയാണെന്നും ലി കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. പുഞ്ചിരിക്കുന്ന മുഖവുമായി സഞ്ചരിക്കുന്ന ഇവർ മറ്റൊരു കൊലകൂടി നടത്തുന്നതിനു മുന്പ് കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹകരണവും അഭ്യർത്ഥിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി.ചെറിയാൻ