ന്യൂയോർക്ക്: പ്രമുഖ വ്യവസായിയും, സമുദായ പ്രവർത്തകനുമായിരുന്ന ജോണ് ആകശാലയുടെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.
പിറവം സ്വദേശിയായ ജോണ് ആകശാല ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൽ സെക്രട്ടറിയായിരിക്കെയാണ് 1979ൽ അമേരിക്കയിലെത്തുന്നത്. അമേരിക്കയിൽ ബിസിനസ് രംഗത്തു ശോഭിച്ച അദ്ദേഹം ചൈനയടക്കമുളള കിഴക്കൻ രാജ്യങ്ങളിലും യൂറോപ്പിലും വ്യാവസായിക ബന്ധങ്ങൾ ഉണ്ടാക്കി ബിസിനസിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. സാമുദായിക രംഗത്തും വളരെ സംഭാവനകൾ നൽകിയ അദ്ദേഹം കെസിസിഎൻഎ തുടക്കകാരിൽ ഒരാളായിരുന്നു.
ജോണ് ആകശാലയുടെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപെടുത്തുന്നതായി പ്രസിഡന്റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ഫൗഡേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, മറ്റ് എക്സി.ഭാരവാഹികൾ എന്നിവർ അറിയിച്ചു.
വേക്ക് സർവീസ്: ഏപ്രിൽ 18 ബുധനാഴ്ച വൈകുന്നേ രം 6 മുതൽ ഒന്പതു വരെ .(400 Willow Grove Rd, Stony Point, NY 10980)
സംസ്കാര ശുശ്രുഷ: ഏപ്രിൽ 19 വ്യാഴം രാവിലെ 10 മണി: സെന്റ് ആന്റണീസ് ചർച്ച്, 36 വെസ്റ്റ് നയാക്ക് റോഡ്, ന്യു യോർക്ക് 10954. തുടർന്ന് സംസ്കാരം സെന്റ് ആന്റണീസ് സെമിത്തേരി (36 W Nyack Rd, Nanuet, NY 10954)
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ