ന്യൂജേഴ്സി: പാറ്റേഴ്സണ്‍ സെന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ ദേവാലയ തിരുനാൾ ഏപ്രിൽ 28, 29 ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു. ഏപ്രിൽ 20 വെള്ളിയാഴ്ച് വൈകുന്നേരം ആറിന് നടക്കുന്ന വിശുദ്ധ കുർബാനയോടനുബന്ധിച്ചു ലദീഞ്ഞും തുടർന്നു കൊടിയേറ്റവും നടക്കും. വികാരി ഫാ. ജേക്കബ് ക്രിസ്റ്റി കൊടി ഉയർത്തുന്നതോടെയാണ് തിരുനാളിനു തുടക്കം കുറിക്കുന്നത്.
28 ശനിയാഴ്ച വൈകുന്നേരം നാലിനു നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു പ്രത്യേക അതിഥിയായി എത്തുന്ന സിറോ മലബാർ ഷിക്കാഗോ രൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് കാർമികത്വം വഹിക്കും. ഫാ. ജോസ് കണ്ടത്തിക്കുടി, ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി തുടങ്ങിയവർ സഹകാർമ്മികരായിരിക്കും. തുടർന്ന് പള്ളി ഓഡിറ്റോറിയത്തിൽ റോബി കുട്ടപ്പശേരിയുടെ നേതൃത്വത്തിൽ ഇടവകയിലെ കലാകാര·ാർ വിശുദ്ധ ഗീവർഗീസ് സഹദായുടെ ജീവിത ചരിത്രം സദസിൽ അവതരിപ്പിക്കും. കൂടാതെ സെൻറ് ജോർജ് ആർട്സ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് നേതൃത്വം നൽകും. തുടർന്ന് പള്ളിയിൽ നിന്നും ആരംഭിക്കുന്ന ആഘോഷമായ റാസ നഗരംചുറ്റി തിരിച്ചു പള്ളിയിൽ പര്യവസാനിക്കും. തുടർന്ന് വിഭവസമൃദ്ധമായ സ്നേഹവിരുന്ന് ഉണ്ടായിരിക്കും. തിരുനാളിനോട് അനുബന്ധിച്ചു വിവിധ സ്റ്റാളുകളും ഒരുക്കിയിട്ടുണെണ്ടന്നു പാരിഷ് ട്രസ്റ്റിമാരായ തോമസ് തോട്ടുകടവിൽ, ജോംസണ്‍ ഞാലിമ്മാക്കൽ എന്നിവർ അറിയിച്ചു.
എല്ലാ വിശ്വാസികളെയും ഈ പെരുനാളിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നുവെന്ന് ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി, പെരുനാൾ പ്രസുദേന്തിമാരായ സെൻറ് തോമസ് വാർഡ് പ്രതിനിധി ആൽബർട്ട് കണ്ണന്പള്ളി എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ജോസഫ് ഇടിക്കുള